ആരോഗ്യകരമായ ഭക്ഷണ ശീലവും പതിയായുള്ള വ്യായാമവും ശരീരഭാരം നിയന്ത്രിക്കാൻ അത്യാവശ്യമാണ്. എന്നാൽ ഭാരം കുറയ്ക്കുക എന്നത് ചിലരെ സംബന്ധിച്ചെങ്കിലും അത്ര എളുപ്പമുള്ള കാര്യമല്ല.
തടി കുറയ്ക്കാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങൾ
ഹൈലൈറ്റ്:
- നല്ല ആഹാരശീലവും വ്യായാമവും ശരീരഭാരം നിയന്ത്രിക്കാൻ ആവശ്യമാണ്.
- ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ചെയ്യേണ്ടതും അരുതാത്തതുമായ ചില കാര്യങ്ങളുണ്ട്
എന്നിരുന്നാലും, ശരീരത്തിന്റെ ഭാരം കുറയ്ക്കുക എന്നത് അസാധ്യമായ കാര്യമൊന്നും അല്ല. ശരിയായ പോഷകങ്ങൾ ശരിയായ അനുപാതത്തിൽ കഴിക്കുക എന്നതാണ് പ്രധാനം. നിങ്ങൾ ഓരോ ഭക്ഷണം കഴിക്കുമ്പോഴും, ഈ ചോദ്യം നിങ്ങളോട് തന്നെ ചോദിക്കുക: എനിക്ക് ശരിയായ പോഷകങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ടോ?
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ നിങ്ങൾ കഴിക്കുന്നതും ഒഴിവാക്കുന്നതുമായ ഭക്ഷണങ്ങൾ സ്വാധീനം ചെലുത്തുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിലെ ഒരു പ്രധാന ഘടകമായ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിൽ നിങ്ങളുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ വിറ്റാമിനുകളും ധാതുക്കളും വലിയ പങ്ക് വഹിക്കുന്നു. മാത്രമല്ല, അധിക ഭാരം കുറയ്ക്കുന്നതുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ചില ഹോർമോണുകളെയും ന്യൂറോ ട്രാൻസ്മിറ്ററുകളെയും നിയന്ത്രിക്കുന്നതിന് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ കാരണമാകുന്നു.
നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വലിയ സ്വാധീനം ചെലുത്തുന്ന ചില ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുണ്ട്. അധിക ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനായി നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.
പ്രതിരോധശേഷി കൂട്ടാൻ രാവിലെ കുടിക്കാം ഈ നെല്ലിക്കാ-മുരിങ്ങ പാനീയം
ചെയ്യേണ്ടത്
1. ശുദ്ധമായ ഭക്ഷണം പരിശീലിക്കുക. പോഷകഗുണം കൂടുതലായതിനാൽ ജൈവ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. മാത്രമല്ല, ജൈവവസ്തുക്കളിൽ കീടനാശിനികളും ആൻറിബയോട്ടിക്കുകളും കുത്തിവയ്ക്കാത്തതിനാൽ മായങ്ങളും ഹാനികരമായ ഘടകങ്ങളും ഇല്ലായിരിക്കും. കൂടാതെ, നിങ്ങൾ വാങ്ങുന്ന ഭക്ഷണം പുതിയതും ശുദ്ധവുമാണെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക.
2. നിങ്ങൾ എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, മാത്രമല്ല, നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കേണ്ടതുണ്ട്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയുടെ ശരിയായ സംയോജനമാണ് അനുയോജ്യമായ പ്രഭാതഭക്ഷണം.
3. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച, പർപ്പിൾ എന്നീ നിറങ്ങൾ നിറഞ്ഞ ഒരു മഴവില്ല് പോലെ ആയിരിക്കണം നിങ്ങളുടെ ഭക്ഷണ പ്ലേറ്റ്! അതിശയിക്കേണ്ട. പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളുടെയും ഫൈറ്റോ ന്യൂട്രിയന്റുകളുടെയും കലവറകളാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് അകറ്റുവാൻ കാരണമാകുന്ന പ്രവർത്തനങ്ങളെ സഹായിക്കുന്നു.
അത്താഴം നേരത്തെ കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല!
ചെയ്യരുതാത്ത കാര്യങ്ങൾ
1. പോഷകമൂല്യം ഇല്ലാത്തതും കലോറി കൂടുതലുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. പഞ്ചസാര അല്ലെങ്കിൽ ഫ്രക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ, പായ്ക്കറ്റിയിൽ ഉള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയാണ് നിങ്ങൾ ആദ്യം ഒഴിവാക്കേണ്ടതാണ്.
2. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക. പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് കഴിക്കുക എന്നത് പലപ്പോഴും നമുക്ക് ബുദ്ധിമുട്ടാണ്. മാത്രമല്ല, റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നാം നടത്തുന്നില്ല. നിങ്ങൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഗ്രിൽ ചെയ്ത ഭക്ഷണം, സൂപ്പ്, സലാഡുകൾ എന്നിവ കഴിക്കാൻ പരമാവധി ശ്രമിക്കുക.
3. പ്രതീക്ഷ കൈവിടാതിരിക്കുക. നമ്മുടെ ശ്രമങ്ങൾ ഫലം നൽകുന്നില്ലെന്ന് കാണുമ്പോൾ നമുക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം നഷ്ടപ്പെടും. എന്നാൽ ഓർമ്മിക്കുക, ശരീരഭാരം കുറയ്ക്കുന്നത് നിങ്ങൾക്ക് ഹ്രസ്വകാല പരിശ്രമത്തിലൂടെ നേടാൻ കഴിയുന്ന ഒന്നല്ല. നിങ്ങൾ ക്ഷമയും സ്ഥിരതയും പാലിക്കേണ്ടതുണ്ട്. നിങ്ങൾക്ക് മടുപ്പ് തോന്നിയാൽ വ്യായാമ ദിനചര്യയും ഭക്ഷണക്രമവും മാറ്റുക. നിങ്ങളുടെ ഫിറ്റ്നസ് പരിശീലകനെയോ ഡയറ്റിഷ്യനെയോ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
തൊണ്ടവേദനയ്ക്ക് ഒരു പ്രകൃതിദത്ത പരിഹാരം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : things to follow and avoid when you try to lose weight
Malayalam News from malayalam.samayam.com, TIL Network