അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമി ഇടപാട് ആരോപണത്തിലാണ് ശിവസേനയും ബിജെപിയും ഏറ്റുമുട്ടിയത്. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ നീക്കി.
മുംബൈയിൽ നടന്ന സംഘർഷത്തിൽ നിന്ന് Photo: The Times of India
ഹൈലൈറ്റ്:
- തിരിച്ചടി നൽകുമെന്ന് ബിജെപി
- ശിവസേന പ്രവര്‍ത്തകര്‍ വനിതാ പ്രവര്‍ത്തകരെ അപമാനിച്ചെന്ന് ബിജെപി
- പ്രതിഷേധ റാലി നടന്നത് ശിവസേന ആസ്ഥാനം ലക്ഷ്യമാക്കി
അതേസമയം, പ്രതിഷേധത്തിനിടെ ഒരു വനിതാ പ്രവര്‍ത്തകയ്ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതായി ബിജപി ആരോപിച്ചു. ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.
Also Read: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ്; മരണങ്ങൾ കുറയുന്നു
ദാദാറിലെ ശിവസേന ഭവൻ ലക്ഷ്യമാക്കി ബിജെപി യുവമോര്‍ച്ച നടത്തിയ പ്രതിഷേധ റാലിയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. അയോധ്യ ക്ഷേത്രനിര്മാണവുമയി ബന്ധപ്പെട്ട് നടത്തിയ ഭൂമി ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ശിവസേന മുഖപത്രത്തിലെ പരാമര്‍ശങ്ങളിലായിരുന്നു ബിജെപിയുടെ പരാമര്‍ശം. ഈ ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് മുൻപ് നിഷേധിച്ചിരുന്നു.
സംഘര്‍ഷം അവസാനിപ്പിക്കാനായി നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ശിവസേനയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ത്തതിനെ മുൻപ് അനുകൂലിച്ചിരുന്ന ശിവസേനയുടെ ദൈവങ്ങള്‍ ഇപ്പോള്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണെന്ന് ബിജെപി എംഎൽഎ പരിഹസിച്ചു.
അതേസമയം, ബിജെപി പ്രതിഷേധ റാലി പാര്‍ട്ടി ആസ്ഥാനം ലക്ഷ്യമാക്കിയാണെന്ന് വൈകിയാണ് അറിഞ്ഞതെന്നും മന്ദിരം നശിപ്പിക്കാതിരിക്കാൻ പ്രവര്‍ത്തകരെ തടയുകയായിരുന്നുവെന്നുമാണ് ശിവസേന എംഎൽഎ സാദാ സര്‍വങ്കര്‍ പ്രതികരിച്ചത്. അതേസമയം ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച ശിവസേന പ്രവര്‍ത്തകരെ പോലീസ് ഒന്നും ചെയ്തില്ലെന്നും അവര്‍ നോക്കി നിൽക്കുകയായിരുന്നുവെന്നുമാണ് ബിജെപി ആരോപണം.
സംഭവത്തിൽ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും നിയമവിരുദ്ധമായി കൂട്ടം ചേര്‍ന്നതിനും ആക്രമണം നടത്തിയതിനുമാണ് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
തെരുവ് നായകൾക്ക് കരുതലേകി ആദിത്യയും നദീറയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp workers fight with shiv sena in mumbai streets after ayodhya land controversy report
Malayalam News from malayalam.samayam.com, TIL Network