Ken Sunny | Samayam Malayalam | Updated: Dec 22, 2021, 5:15 PM
12 വോട്ടർമാരുള്ള കുടുംബത്തിലെ സ്ഥാനാർത്ഥിയായ സന്തോഷ് ഗുജറാത്തിലെ വാപി ജില്ലയിലെ ചാർവാല ഗ്രാമത്തിലെ സർപഞ്ച് സ്ഥാനത്തേക്കാണ് മത്സരിച്ചത്. കുടുംബാംഗങ്ങൾ തന്നെ പിന്തുണയ്ക്കുമെന്ന് തീർച്ചയായും സന്തോഷ് പ്രതീക്ഷിച്ചിരിക്കും.
(Representational image)
ഹൈലൈറ്റ്:
- ഒടുവിൽ ബാലറ്റ് പെട്ടി തുറന്നപ്പോൾ സന്തോഷിന് കിട്ടിയത് എത്ര വോട്ട് എന്നോ? ഒന്ന്.
- സന്തോഷിന് ആകെ ലഭിച്ച ഒരു വോട്ട് സ്വന്തം വോട്ടാണ് എന്നതാണ് രസകരമായ വസ്തുത.
- വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം സന്തോഷ് പൊട്ടിത്തെറിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
12 വോട്ടർമാരുള്ള കുടുംബത്തിലെ സ്ഥാനാർത്ഥിയായ സന്തോഷ് ഗുജറാത്തിലെ വാപി ജില്ലയിലെ ചാർവാല ഗ്രാമത്തിലെ സർപഞ്ച് സ്ഥാനത്തേക്കാണ് മത്സരിച്ചത്. റൂറൽ ലോക്കൽ തെരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ തന്നെ പിന്തുണയ്ക്കുമെന്ന് തീർച്ചയായും സന്തോഷ് പ്രതീക്ഷിച്ചിരിക്കും. പക്ഷെ ഒടുവിൽ ബാലറ്റ് പെട്ടി തുറന്നപ്പോൾ സന്തോഷിന് കിട്ടിയത് എത്ര വോട്ട് എന്നോ? ഒന്ന്.
5 വർഷം ‘വെറുതെ ഇരുന്ന്’ ജോലി ചെയ്ത് യുവാവ്, ഒപ്പം പ്രമോഷനും ശമ്പള വർദ്ധനവും
തന്റെ സ്ഥാനാർത്ഥിത്വത്തെ കുടുംബാംഗങ്ങൾ പോലും പിന്തുണയ്ച്ചിട്ടില്ല എന്ന് മനസ്സിലാക്കിയപ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം സന്തോഷ് പൊട്ടിത്തെറിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സന്തോഷിന് ആകെ ലഭിച്ച ഒരു വോട്ട് സ്വന്തം വോട്ടാണ് എന്നതാണ് രസകരമായ വസ്തുത.
8,686 ഗ്രാമപഞ്ചായത്തുകളിലേക്കും 48,573 വാർഡുകളിലേക്കും 23,000 ബൂത്തുകളിലായി 37,000 ബാലറ്റ് പെട്ടികൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 27,200 സ്ഥാനാർത്ഥികളാണ് സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത്. 1,19,998 സ്ഥാനാർത്ഥികൾ പഞ്ചായത്ത് അംഗങ്ങളാകാനും മത്സരിച്ചു.
ഏറ്റവും ശബ്ദമേറിയ ഏമ്പക്കം, ഞൊടിയിടയിൽ 10 മാസ്ക് ധരിക്കുക! 2021ലെ 5 വെറൈറ്റി ലോക റെക്കോർഡുകൾ
ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും മത്സരിക്കുന്നത് വ്യക്തിപരമായ ശേഷിയിലാണ്, പാർട്ടി ചിഹ്നത്തിലല്ല. അതെ സമയം സ്ഥാനാർത്ഥികൾക്ക് ഏതെങ്കിലും ഒരു പാർട്ടിയിൽ അംഗത്വമോ അഭ്യുഭാവമോ ഉണ്ടാകുന്നതിൽ പ്രശ്നമില്ല.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : candidate with 12 voters in his family gets one vote in panchayat election, breaks down
Malayalam News from Samayam Malayalam, TIL Network