കൊച്ചി > ഔട്ട്ബൗണ്ട് യാത്രാരംഗത്തെ മുന്‍നിരസ്ഥാപനമായ സോമന്‍സ് ലിഷര്‍ ടൂര്‍സ് ഈ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന 25-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പുതിയ കമ്പനിയായ സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്‌തു.
ഔട്ട്ബൗണ്ട് യാത്രാരംഗത്തെ ദീര്‍ഘകാല അനുഭവസമ്പത്താണ് വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിക്ക് തുടക്കമിടാന്‍ പ്രേരണയായതെന്ന് ചടങ്ങില്‍ സംസാരിച്ച സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ എംഡി ജീന പറഞ്ഞു. ഔട്ട്ബൗണ്ട് ടൂര്‍ രംഗത്ത് ഇതുവരെ 3.35 ലക്ഷത്തിലേറെ കേരളീയ വിദേശ സഞ്ചാരികള്‍ക്ക് സേവനം നല്‍കി. പലരും വീണ്ടും വീണ്ടും സോമന്‍സ് വഴി യാത്ര ചെയ്യാനെത്തിയവരാണ്. ഈ രംഗത്ത് ആര്‍ജിച്ച ഈ വിശ്വസ്തതയും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി രംഗത്ത് തങ്ങള്‍ക്ക് കരുത്താകുമെന്ന് സോമന്‍സ് ലിഷര്‍ ടൂര്‍സ് എംഡി എം കെ സോമന്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, അയര്‍ലണ്ട്, യുഎസ്, ജര്‍മനി, റഷ്യ ഉള്‍പ്പെടെയുള്ള സിഐഎസ് രാജ്യങ്ങള്‍ എന്നിവിടിങ്ങളിലെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്കാണ് സോമന്‍സ് സേവനങ്ങള്‍ നല്‍കുക. മാനേജ്‌മെന്റ്, മെഡിസിന്‍, എന്‍ജിനീയറിംഗ്, മാര്‍ക്കറ്റിംഗ്, ഹ്യുമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ഡിഗ്രി, പിജി, ഡിപ്ലോമ തുടങ്ങിയ എല്ലാ പ്രോഗ്രാമുകളിലേയ്ക്കും പ്രവേശനം ലഭ്യമാക്കും. അതിലുപരിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ താമസം, ഭക്ഷണം, റിക്രിയേഷന്‍, യാത്ര തുടങ്ങിയവയില്‍ ശ്രദ്ധയൂന്നുന്ന സമഗ്രസേവനങ്ങളാണ് സോമന്‍സ് ഒരുക്കുകയെന്ന് ജീന പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മാത്രമായി വിദേശത്തു പോകുന്നവര്‍ പോലും ഇത്തരം ഒരുപാട് കാര്യങ്ങളില്‍ സവിശേഷ ആവശ്യങ്ങളുള്ളവരാണ്. അപ്പോള്‍ ദീര്‍ഘകാലം അവിടങ്ങളില്‍ താമസിക്കാന്‍ പോകുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കേണ്ടതുണ്ടെന്നും ജീന പറഞ്ഞു. വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി രംഗത്ത് ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവരുടെ സേവനങ്ങള്‍ അവാസനിക്കുന്നിടത്താണ് സോമന്‍സിന്റെ സേവനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നതെന്ന് എം കെ സോമന്‍ പറഞ്ഞു. അഡ്മിഷനുപരിയായി ഹെല്‍ത്ത് കവര്‍, സ്‌കോളര്‍ഷിപ്പ്, വിസ അസിസ്റ്റന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ട്രാവല്‍ ഇന്‍ഷുറന്‍സ്, എയര്‍പോര്‍ട്ട് പിക്കപ്പ് തുടങ്ങി ചെറിയ കാര്യങ്ങളില്‍ വരെ വ്യക്തിഗത ശ്രദ്ധ നല്‍കുന്ന സേവനമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..