ഹൈലൈറ്റ്:
- പോലീസ് നീക്കം പാളി
- മൂന്നു പേരെയും എത്രയും വേഗം മോചിപ്പിക്കണം
- മോചിപ്പിക്കാനുള്ള ഉത്തരവ് തീഹാർ ജയിൽ അധികൃതർക്ക് കൈമാറി
കേസിലെ പ്രതികളായ ദേവംഗന കലിത, നടാഷ നർവാൾ, ആസിഫ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതരാകാൻ സാധിക്കാതെ വന്നതോടെയാണ് ഇവർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ എന്നിവ വൈകുന്നതിനാലാണ് സമയം എടുക്കുന്നതെന്നാണ് പോലീസിന്റെ വാദം.
സിബിഎസ്ഇ: 12-ാം ക്ലാസ് ഫലത്തിന് 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിക്കും; യൂണിറ്റ്, ടേം പരീക്ഷകള്‍ നിര്‍ണായകം
കുറ്റാരോപിതരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവ് വേഗം നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് ഉന്നയിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഗണിക്കാനും ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനും വിചാരണ കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തുടർന്ന് സമയം നീട്ടി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ആവശ്യം വിചാരണ കോടതി തള്ളി. മൂന്നു പേരെയും മോചിപ്പിക്കാനുള്ള ഉത്തരവ് തീഹാർ ജയിൽ അധികൃതർക്ക് കൈമാറി.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുന്നതുവരെ പ്രതികളെ തടവിൽ പാർപ്പിക്കാനായിരുന്നു പോലീസ് നീക്കം. കേസ് പരിഗണിക്കവെ, പ്രതിഷേധിക്കാനുള്ള അവകാശം ഭീകരവാദമല്ലെന്നും യുഎപിഎയുടെ ദുരുപയോഗം പാർലമെന്റിന്റെ സദുദ്ദേശത്തെ അട്ടിമറിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : court orders immediate release of narwal kalita and tanha from jail after hc bail
Malayalam News from malayalam.samayam.com, TIL Network