Jibin George | Samayam Malayalam | Updated: 17 Jun 2021, 07:11:00 PM
കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പ്രദർശിപ്പിച്ച പോസ്റ്ററാണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിൻ്റെ ചിത്രം സ്ഥാപിക്കുമെന്ന് മന്ത്രി
സ്ഥാപിച്ചിരുന്ന ചിത്രം. Photo: Samayam Tamil
ഹൈലൈറ്റ്:
- കാവിയണിഞ്ഞ തിരുവള്ളുവറിൻ്റെ ചിത്രം നീക്കം ചെയ്തു.
- വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിൻ്റെ ചിത്രം സ്ഥാപിക്കും.
- തീരുമാനം എതിർപ്പ് ശക്തമായതോടെ.
അടുത്ത 2 മുതൽ 4 ആഴ്ചയ്ക്കുള്ളിൽ മഹരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം എത്തിയേക്കാമെന്ന് ടാസ്ക് ഫോഴ്സ്
കാവി വസ്ത്രമണിഞ്ഞ തിരുവള്ളുവരിൻ്റെ ചിത്രം വിവാദമായി തുടരുന്നതിനിടെയാണ് സർക്കാർ ഇടപെടൽ നടത്തിയത്. കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിൻ്റെ ചിത്രം സ്ഥാപിക്കുമെന്ന് മന്ത്രി ട്വറ്ററിലൂടെ വ്യക്തമാക്കി. വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിൻ്റെ ചിത്രം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്.
‘ഹോട്ടൽ മുറിയിൽ വെച്ച് മദ്യം നൽകി ബലാത്സംഗം ചെയ്തു’: പ്രിൻസ് രാജ് പാസ്വാനെതിരെ പീഡന പരാതി
കറുത്ത നീണ്ട മുടിയോടെ കാവി വസ്ത്രം ധരിച്ച തരത്തിലുള്ള തിരുവള്ളുവറിൻ്റെ ചിത്രമാണ് ലൈബ്രറയിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്നത്. വെളുത്ത വസ്ത്രം ധരിച്ച തിരുവള്ളുവറിൻ്റെ ചിത്രം നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. തിരുവള്ളുവറിൻ്റെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൽ മുൻപ് വ്യക്തമാക്കിയിരുന്നു. സ്വന്തമായി പറയാൻ ചരിത്രമില്ലാത്ത ബിജെപി തിരുവള്ളുവറിനെ തട്ടിയെടുത്ത് അവരുടേതാക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎമ്മും വ്യക്തമാക്കിയിരുന്നു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ‘ദീർഘകാല പരോൾ’ നൽകാൻ നീക്കം; നിർണ്ണായക ഇടപെടലുമായി തമിഴ്നാട് സർക്കാർ
എഐഎഡിഎംകെ സര്‍ക്കാരിൻ്റെ കാലത്ത് സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ കാവി വസ്ത്രമണിഞ്ഞ തിരുവള്ളുവറിൻ്റെ ചിത്രം സ്ഥാപിച്ചിരുന്നു. സംസ്ഥാന ബിജെപി ഘടകം കാവിയും രുദ്രാക്ഷവും അണിഞ്ഞുള്ള തിരുവള്ളുവറിൻ്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. തിരുവള്ളുവറെ കാവിവത്കരിച്ചു, തിരുവള്ളുവറിനെ തെറ്റായി വ്യാഖ്യാനിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമായിരുന്നത്. ട്വിറ്ററിൽ #BJPInsultsThiruvalluvar എന്ന ഹാഷ്ടാഗും ട്രെൻഡിങായിരുന്നു.
കൊക്കാട്ടുമേട്ടിലേക്ക് ‘വൈഫൈ’ എത്തുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dmk has removed a poster of the thiruvalluvar in saffron color in coimbatore
Malayalam News from malayalam.samayam.com, TIL Network