മുടിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ആന്റി ഓക്സിഡന്റുകളുടെയും ഒമേഗ ഫാറ്റി ആസിഡുകളുടെയും മികച്ച ഉറവിടമാണ് അവോക്കാഡോ എണ്ണ. വിറ്റാമിൻ എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും ഈ എണ്ണയിൽ അടങ്ങിയിട്ടുണ്ട്.
അവക്കാഡോ എണ്ണയും ഒലിവ് എണ്ണയും
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ വീതം ഒലിവ് എണ്ണയും അവക്കാഡോ എണ്ണയും എടുക്കുക. ഇത് രണ്ടും ഒരുമിച്ച് കലർത്തി ഈ എണ്ണ മിശ്രിതം മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. തല കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. പൂർത്തിയായാൽ, 20-30 മിനിറ്റ് നേരം കാത്തിരിക്കുക. തല കഴുകാൻ ഒരു മിതമായ ഷാംപൂ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടുതവണ മുടിയുടെ സംരക്ഷണത്തിനായി അവക്കാഡോ എണ്ണ ഉപയോഗിച്ച് ഈ ചികിത്സ വീണ്ടും ചെയ്യുക.
അവക്കാഡോ എണ്ണയും തൈരും
ഒരു കപ്പ് ശുദ്ധമായ തൈരും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ അവക്കാഡോ എണ്ണയും ഒരുമിച്ച് ചേർക്കുക. ഒരു ഏകീകൃത മിശ്രിതം തയ്യാറാക്കാൻ ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കുക. ശ്രദ്ധാപൂർവ്വം, നിങ്ങളുടെ വിരൽത്തുമ്പിൽ എടുത്ത്, ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും മസാജ് ചെയ്യുക. എല്ലായിടത്തും പുരട്ടിക്കഴിഞ്ഞാൽ, മുടി ഒരു ബണ്ണ് പോലെ കെട്ടി ഷവർ തൊപ്പി ധരിക്കുക. മിതമായ ഷാമ്പൂ ഉപയോഗിച്ച് കഴുകുന്നതിനു മുമ്പ് 30 മിനിറ്റ് നേരം കാത്തിരിക്കുക. വരണ്ട മുടിയുടെ സംരക്ഷണത്തിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അവക്കാഡോ എണ്ണ ഉപയോഗിച്ചുള്ള ഈ പ്രതിവിധി വീണ്ടും പ്രയോഗിക്കുക.
അവക്കാഡോ എണ്ണയും തേനും
രണ്ട് ടേബിൾ സ്പൂൺ വീതം അവക്കാഡോ എണ്ണയും തേനും സംയോജിപ്പിക്കുക. മുടി കഴുകുക, അധിക വെള്ളം പിഴിഞ്ഞ് കളയുക. നിങ്ങളുടെ ടവൽ കൊണ്ട് തോർത്തിയ ശേഷം മുടിയിൽ ഈ തേൻ – അവക്കാഡോ എണ്ണ മിശ്രിതം മുടി വേരുകളിൽ നിന്ന് നുറുങ്ങുകളിലേക്ക് പുരട്ടുക. ഒരു ഷവർ തൊപ്പി ധരിച്ച് 30-40 മിനിറ്റ് നേരം കാത്തിരിക്കുക. ശേഷം, മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മുടിയുടെ സംരക്ഷണത്തിനായി അവക്കാഡോ എണ്ണ ഉപയോഗിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പ്രകൃതി ചികിത്സ വീണ്ടും പ്രയോഗിക്കുക.
Also read: മൂന്ന് ചേരുവകൾ മതി, തയ്യാറാക്കാം ഗുണങ്ങളേറെയുള്ള അണ്ടർ ഐ ക്രീം
അവക്കാഡോ എണ്ണയും മുട്ടയുടെ മഞ്ഞയും
ഈ ഹെയർ മാസ്ക് തയ്യാറാക്കാൻ, ഒരു മുട്ട പൊട്ടിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ നിന്ന് വെള്ള വേർതിരിക്കുക. മുട്ടയുടെ മഞ്ഞക്കരു ഒരു പാത്രത്തിൽ ഒഴിച്ച്, അതിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ അവക്കാഡോ എണ്ണ ചേർക്കുക. ഇവ ഒരുമിച്ച് ചേർത്ത് മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയിൽ സൗമ്യമായി മസാജ് ചെയ്യുക. ഒരു ഷവർ തൊപ്പി ധരിച്ച് മാസ്ക് 30-40 മിനിറ്റ് നേരം ഇടുക. ശേഷം, മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മുടിയുടെ സംരക്ഷണത്തിനായി അവക്കാഡോ എണ്ണ ഉപയോഗിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പ്രതിവിധി വീണ്ടും പ്രയോഗിക്കുക.
Also read: ചിലവ് ഒട്ടുമില്ലാതെ സംരക്ഷിക്കാം നിങ്ങളുടെ സൗന്ദര്യത്തെ
വെളിച്ചെണ്ണയും അവക്കാഡോ എണ്ണയും
ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ വീതം വെളിച്ചെണ്ണയും അവക്കാഡോ എണ്ണയും എടുക്കുക. ഒരുമിച്ച് കലർത്തി മുടിയിലും ശിരോചർമ്മത്തിലും ഇത് പുരട്ടുക. വിരൽത്തുമ്പ് കൊണ്ട് തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. പൂർത്തിയായാൽ, 20-30 മിനിറ്റ് നേരം കാത്തിരിക്കുക, ശേഷം ഷാമ്പൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടുതവണ മുടിയുടെ സംരക്ഷണത്തിനായി അവക്കാഡോ എണ്ണ പ്രയോഗിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 5 brilliant ways to use avocado oil to protect your hair
Malayalam News from malayalam.samayam.com, TIL Network