Copa America 2021 Live Streaming: ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണ് പെറുവിന്റെത്
Copa America 2021 Brazil vs Peru: കോപ്പ അമേരിക്കയില്‍ വെനസ്വേലയ്ക്കെതിരെ നേടിയ ഉജ്വല ജയത്തിന്റെ കരുത്തുമായാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഇന്ന് ഇറങ്ങുന്നത്. എതിരാളികള്‍ കഴിഞ്ഞ തവണ ഫൈനലില്‍ മഞ്ഞപ്പടയ്ക്ക് മുന്നില്‍ കീഴടങ്ങിയ പെറു.
വെനസ്വേലയ്ക്കെതിരെ ആധികാരികമായിരുന്ന ചാമ്പ്യന്മാരുടെ ജയം. സൂപ്പര്‍ താരം നെയ്മര്‍ കളം നിറഞ്ഞു കളിച്ചപ്പോള്‍ ഭയപ്പെടാന്‍ തക്കവണ്ണം ഒന്നും സംഭവിച്ചില്ല. അനായാസം മുന്നേറ്റങ്ങള്‍. നിലവിലെ ഫോം തുടര്‍ന്ന് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്നതായിരിക്കും നെയ്മറിന്റേയും കൂട്ടരുടേയും ലക്ഷ്യം.
മറുവശത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണ് പെറുവിന്റെത്. കരുത്തരായ ബ്രസീലിന് മുന്നില്‍ കാര്യമായുള്ള റെക്കോര്‍ഡ് പെറുവിനില്ല. ഇതുവരെ 48 തവണ ഏറ്റുമുട്ടിയപ്പോള്‍ 34 തവണയും ബ്രസീലിനൊപ്പമായിരുന്നു ജയം. അഞ്ച് തവണ മത്രമാണ് ബ്രസീല്‍ കടക്കാന്‍ പെറുവിനായത്.
പെറുവിന്റെ കരുത്തരായ റൗള്‍ റുയിഡിയാസും, പൗലോ ഗുരേറയും ഇത്തവണയില്ല. മികച്ച ഫോമില്‍ തുടരുമ്പോളാണ് റുയിഡിയാസ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പരിശീലകന് റിക്കാർഡോ ഗാരെക്കക്കുള്ളത്.
കോപ്പ അമേരിക്കയിലെ മത്സരങ്ങള്‍
കൊളംബിയ – വെനസ്വേല (പുലര്‍ച്ചെ 2.30)
ബ്രസീല്‍ – പെറു (പുലര്‍ച്ചെ 5.30)
Where to watch Copa America 2021 Matches? കോപ്പ അമേരിക്ക 2021 മത്സരങ്ങള്‍ എങ്ങനെ കാണാം?
കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം സോണി ടെന്‍ ചാനലിലൂടെ കാണാന്‍ സാധിക്കും.
Where to watch live streaming of Copa America 2021 Matches? കോപ്പ അമേരിക്ക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
കോപ്പ അമേരിക്ക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് സോണി ലൈവ് ആപ്പിലൂടെ കാണം.
Also Read: Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന; മെസിക്ക് ഗോള്‍