ഹൈലൈറ്റ്:
- മമതാ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു.
- സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് ഹർജി.
- ഹർജി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പരിഗണിക്കും.
‘തിരുവള്ളുവറിനെ കാവി ഉടുപ്പിക്കേണ്ട’: ചിത്രം നീക്കം ചെയ്ത് ഡിഎംകെ സർക്കാർ
മമതയുടെ ഹർജി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോടതി പരിഗണിക്കും. നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് മുൻപ് മമത ആരോപിച്ചിരുന്നു. മണ്ഡലത്തിൽ രണ്ടാമതും വോട്ടെണ്ണൽ നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല നിലാട് സ്വീകരിച്ചില്ല.
രാത്രി ഏറെ വൈകിയും നടന്ന വോട്ടെണ്ണലിൽ അവസാന റൗണ്ടിൽ സുവേന്ദു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 1,700 വോട്ടുകൾക്കായിരുന്നു ജയം. നന്ദിഗ്രാമിലെ സുവേന്ദു അധികാരിയുടെ വിജയത്തെ ചോദ്യം ചെയ്ത് മമതാ ആരോപണം ഉന്നയിച്ചിരുന്നു. വോട്ട് എണ്ണുന്നതിനിടെ സെർവറുകൾ നാല് മണിക്കൂർ പ്രവർത്തനമായെന്നും ഈ സംഭവം സംശയിക്കേണ്ടതാണെന്നും അവർ ആരോപിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ‘ദീർഘകാല പരോൾ’ നൽകാൻ നീക്കം; നിർണ്ണായക ഇടപെടലുമായി തമിഴ്നാട് സർക്കാർ
വോട്ടെണ്ണലിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ആരോ ഭയപ്പെടുത്തിയിരുന്നുവെന്ന് ഫലം വന്നതിൻ്റെ തൊട്ടടുത്ത ദിവസം മമത ആരോപിച്ചിരുന്നു. റീ കൗണ്ടിങ് അനുവദിച്ചാൽ തൻ്റെ ജീവൻ അപകടത്തിലാകുമെന്ന് വ്യക്തമാക്കി നന്ദിഗ്രാമിലെ റിട്ടേണിങ് ഓഫീസർ ആർക്കോ മെസേജ് അയച്ചതിൻ്റെ വിവരം തനിക്ക് ലഭിച്ചിരുന്നുവെന്നും മമതാ ആരോപിച്ചിരുന്നു.
എട്ട് എംഎൽഎമാരും മൂന്ന് എംപിമാരും നിരന്തരം ബന്ധപ്പെടുന്നുവെന്ന് തൃണമൂൽ; ബിജെപിക്ക് തിരിച്ചടി
മമതാ ബാനർജിയുടെ മുൻ വിശ്വസ്തനായിരുന്നു സുവേന്ദു അധികാരി. തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ വെല്ലുവിളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മമതാ നന്ദിഗ്രാമിമ് മത്സരിച്ചത്.
നെഞ്ചുവേദനയുമായി പുഴക്കരയില്‍ കുടുങ്ങിയ ആദിവാസി യുവാവിന് തുണയായി ഫയര്‍ ഫോഴ്സ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bengal cm mamata banerjee goes to high court over suvendu adhikari’s nandigram win
Malayalam News from malayalam.samayam.com, TIL Network