മുഖ്യമന്ത്രിയുടെ ജല്പനങ്ങൾക്ക് വിലകൊടുക്കിന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ ടി മുഹമ്മദ് ബഷീർ, പിണറായി വിജയൻ | Image: Facebook
ഹൈലൈറ്റ്:
- കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്
- ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താൻ ശ്രമിക്കുന്നു
- മറ്റുചിലരെ ചവിട്ടി പുറത്താക്കാൻ ശ്രമിക്കുന്നു
കിറ്റക്സ് സംഘർഷം: കർശന നടപടിയെന്ന് ശ്രീനിജൻ; യാദൃശ്ചികമെന്ന് സാബു
കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്. മുഖ്യമന്ത്രിയുടെ ജല്പനങ്ങൾക്ക് വിലകൊടുക്കിന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. മൗലികമായ കാര്യങ്ങളിൽ മുസ്ലിം ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. സിപിഎം ചില വിഭാഗങ്ങളെ കൂടെ നിര്ത്താൻശ്രമിക്കുകയും മറ്റുചിലരെ ചവിട്ടി പുറത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് സിപിഎം ശൈലി. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുസ്ലിം ലീഗ് സമൂഹത്തിൽ വർഗീയ നിറം പകർത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞു. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടു മതിയെന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിതിലെ ഒരു വിഭാഗവും ഇത് അംഗീകരിച്ചു. ലീഗ് മാത്രമാണ് ഇത് അംഗീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എസ്ഡിപിഐയും ആർഎസ്എസും പരസ്പരം വളമാകുന്നു: മുഖ്യമന്ത്രി
മുസ്ലിം ലീഗ് ചിലപ്പോൾ യുഡിഎഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിനു കീഴിൽ മുസ്ലിങ്ങൾക്ക് രക്ഷയില്ലെന്ന് വരുത്തി തീർക്കാൻ നോക്കി. ലീഗിന്റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവാണെന്ന് പ്രചരിപ്പിക്കാൻ അവർ ശ്രമിച്ചു. മുസ്ലിമിന്റെ വികാരം പ്രകടിപ്പിക്കാൻ എന്ന പേരിൽ അവർ വിളിച്ച മുദ്രാവാക്യം കണ്ടില്ലേ? സമ്മേളനത്തിൽ തന്റെ അച്ഛന്റെ പേര് അവര്‍ വലിച്ചിഴച്ചെന്നും പിണറായി പറഞ്ഞു.
ന്യൂജെന്‍ ട്രെന്‍ഡുമായി കണ്ണൂരിലെ കരകൗശല മേള
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : muslim league leader et muhammed basheer against pinarayi vijayan
Malayalam News from Samayam Malayalam, TIL Network