നിലവിലെ നാഷണൽ കൺസർവേഷൻ സോണിന്റെ 70-80 ശതമാനം വരെ നാച്ചുറൽ സോണിന് കീഴിൽ ഉൾപ്പെടുത്താൻ യോഗ്യത നേടില്ലെന്നാണ് പരിസ്ഥിതി വിശകലന വിദഗ്ധരുടെ അഭിപ്രായം. കരട് പദ്ധതി പ്രസിദ്ധീകരിച്ച എൻ.സി.ആർ പ്ലാനിംഗ് ബോർഡ് അന്തിമമാക്കുന്നതിന് മുമ്പ് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഡ്രാഫ്റ്റ് അനുസരിച്ച്, പ്രകൃതിദത്ത സോണിൽ പർവതങ്ങളും കുന്നുകളും ജലസ്രോതസുകളും ഉൾപ്പെടും. അവ കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്കനുസരിച്ച് സംരക്ഷണത്തിനായി വിജ്ഞാപനം ചെയ്യപ്പെടുകയും ഭൂരേഖകളിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.
റവന്യു രേഖകൾ ഉപയോഗിച്ച്, സ്വാഭാവിക സവിശേഷതകളുടെ വ്യാപ്തി നിർവചനത്തിന് അനുസൃതമായി സംസ്ഥാനങ്ങൾ അതിനെ തിരിച്ചറിഞ്ഞ് വേണം നിർവചനം പൂർത്തീകരിക്കാൻ.
റവന്യൂ രേഖകൾ, സാറ്റ്ലൈറ്റ് ഇമേജറി, ഗ്രൗണ്ട് ട്രൂറ്റിംഗ് എന്നിവ പ്രകാരം നാച്ചുറൽ കൺസർവേഷൻ സോൺ ആയി മുമ്പ് എൻ.സി.ആർ.പി.ബി അംഗീകരിച്ച നാച്ചുറൽ സോൺ പ്രദേശങ്ങളിലെ ഏത് മാറ്റവും അതിൽ പങ്കെടുക്കുന്ന സംസ്ഥാനത്തിന് നടപ്പിലാക്കാമെന്നും പുതിയ കരട് പദ്ധതി നിർദ്ദേശിക്കുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതായത്, സംസ്ഥാനങ്ങൾക്ക് ഇതിനകം അതിർത്തി നിർണയിച്ചിട്ടുള്ള സംരക്ഷണ മേഖലകൾ പിന്നീടുള്ള ഘട്ടത്തിൽ എടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്ന് സാരം.
ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഏതാണ്ട് മുഴുവൻ ആരവല്ലി മലനിരകളും നാച്ചുറൽ കൺസർവേഷൻ സോൺ യോഗ്യത നേടിയിട്ടുണ്ട്. ഇവിടെ 0-5 ശതമാനം വിസ്തീർണത്തിന് അപ്പുറത്തേക്ക് നിർമ്മാണങ്ങൾ അനുവദിച്ചിരുന്നില്ല. അത് അനുവദിക്കണമെങ്കിൽ മുൻകൂറായി കേന്ദ്രത്തിൽ നിന്നും അനുമതി ലഭിക്കുകയും വേണമായിരുന്നു.
ആകസ്മികമെന്ന് പറയട്ടെ, ഹരിയാന ഇതുവരേയും തങ്ങളുടെ നാച്ചുറൽ കൺസർവേഷൻ സോൺ അതിർത്തി നിർണയിച്ചിട്ടില്ല. 2021ലെ റീജിയണൽ പ്ലാനിൽ, ആരവല്ലി പർവതത്തിന്റെ വിപുലീകരണം, വനമേഖലകൾ, നദികൾ, പോഷകനദികൾ, പ്രധാന തടാകങ്ങൾ, ജലാശയങ്ങൾ, ഭൂഗർഭജലം റീച്ചാർജിംഗ് പ്രദേശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ മേഖലകളും നാച്ചുറൽ കൺസർവേഷൻ സോൺ ഉൾപ്പെടുത്തിയിരുന്നു.
ആരവല്ലി മേഖല ഉൾപ്പെടുന്ന തെക്കൻ ഹരിയാനയിലെ മിക്ക വനങ്ങളും വിജ്ഞാപനം ചെയ്യപ്പെട്ട വനങ്ങളല്ല. റവന്യു രേഖകളിൽ വനം എന്ന് രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ വനത്തിന്റെ നിർവചനം 1996ൽ സുപ്രിംകോടതി വിധിക്ക് ശേഷം വിപുലീകരിക്കുകയുണ്ടായി. അതിനാൽ മാത്രമാണ് ഈ പ്രദേശങ്ങൾ ഇന്നും പരിഗണിക്കപ്പെടുന്നതും സംരക്ഷണ മേഖലയായി നിലനിർത്തുന്നതും. അതിനൊരു മികച്ച ഉദാഹരണമാണ് ഫരീദാബാദിലെ പവിത്രമായ മംഗാർ ബാനി ഗ്രോവ്. ഇത് നീണ്ട പ്രചാരണത്തിന് ശേഷം ഹരിയാന സർക്കാർ നിർമ്മാണ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
‘പുതിയ കരട് ആസൂത്രണത്തിൽ വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. ഫരീദാബാദിലെ ആരവല്ലി മലകൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രകൃതിദത്ത മേഖലയും പുറത്താകും. സുപ്രിംകോടതി ഉത്തരവുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോൾ അവ വനമായി കണക്കാക്കുന്നത്. എന്നാൽ അതില്ലാതായാൽ സംരക്ഷണം നഷ്ടപ്പെട്ടാൽ ആ പ്രദേശത്തെ വനവും ഇല്ലാതാകും. വനത്തിന്റെ നിർവചനം സർക്കാർ മാറ്റിയാൽ അവ അധികകാലം സംരക്ഷിക്കപ്പെട്ടെന്ന് വരില്ല. നിലവിലെ നാച്ചുറൽ കൺസർവേഷൻ സോൺ പ്രദേശത്തിന്റെ ഏകദേശം 70-80 ശതമാനം നാച്ചുറൽ സോണിന്റെ ഭാഗമാകാൻ യോഗ്യമല്ലെന്നാണ് റവന്യൂ രേഖകളിൽ നിന്നും മനസിലാകുന്നത്.’– പരിസ്ഥിതി അനലിസ്റ്റായ ചേതൻ അഗർവാൾ പറഞ്ഞു.
വനത്തിന്റെ നിർവചനം ഭേദഗതി ചെയ്യാനായി കേന്ദ്രം നിയമങ്ങളിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
‘ഡ്രാഫ്റ്റ് റീജിയണൽ പ്ലാൻ ഡോക്യുമെന്റായി തോന്നുന്നില്ല. പകരം ഇതൊരു പോളിസി ഡോക്യുമെന്റാണ്.’– ഒരു മുൻ എൻസിആർപിബി പ്ലാൻ പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി മാറി മാറി വരുന്ന ഹരിയാന സർക്കാരുകൾ ഈ മേഖലയിൽ നാച്ചുറൽ കൺസർവേഷൻ സോൺ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെതിരെ ലോബിയിംഗ് ചെയ്യുന്നു. എൻസിആർപിബിയിൽ നിന്ന് ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നിട്ടും സംരക്ഷണ മേഖലകളുടെ നിർവചനം ഇതുവരേയും പൂർത്തീകരിച്ചിട്ടില്ല.
രസകരമായ വസ്തുത, 2021ലെ റീജിയണൽ പ്ലാൻ പോലെ നാച്ചുറൽ കൺസർവേഷൻ സോണിന് കീഴിലുള്ള ഘടകങ്ങൾ നിലനിൽക്കുകയും തുടർന്നും സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് സംസ്ഥാനങ്ങൾക്കിടയിൽ അവരുടെ ഫീഡ്ബാക്കിനായി കുറച്ച് മാസങ്ങൾക്ക് മുമ്പ് വിതരണം ചെയ്ത കരട് പദ്ധതിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
‘വനങ്ങളും പച്ച ആവരണവും തമ്മിലുള്ള വേർതിരിവ് പ്രകടമാക്കും. അതിൽ ഇപ്പോൾ വനങ്ങളായി തരംതിരിക്കുന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്നത് തുടരും. അതെസമയം, ഇപ്പോൾ ഹരിത ആവരണമായി നിലനിർത്തിയിരിക്കുന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാരുകൾ നിർബന്ധം പിടിക്കുകയുമില്ല.’
****
Source: Agencies | Compiled by Sruthy C.R