Gokul Murali | Samayam Malayalam | Updated: Dec 26, 2021, 5:13 PM
നിയമം പിൻവലിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കും. ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രമന്ത്രി അമിത് ഷാ
ഹൈലൈറ്റ്:
- നിയമം പിൻവലിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കും
- ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി
- നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം അറിയിച്ചത്
Also Read : ഒമിക്രോൺ: കർണാടകയിൽ 10 ദിവസത്തേക്ക് രാത്രികാല കർഫ്യു, പുതുവർഷാഘോഷങ്ങൾക്കും നിയന്ത്രണം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 23ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത് എന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി. 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
Also Read : പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂര്‍ കോൺഗ്രസിൽ ഉണ്ടാകില്ല; അന്ത്യശാസനവുമായി കെ സുധാകരൻ
യോഗത്തിൽ നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ, ഉപമുഖ്യമന്ത്രി വൈ പറ്റോൺ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരും നാഗാ പീപ്പിൾസ് ഫ്രണ്ട് ലജിസ്ലേച്ചർ പാർട്ടി നേതാവ് ടി ആർ സില്യാങ്ങും പങ്കെടുത്തു.
ഡിസംബർ നാലിന് സൈന്യത്തിന്റെ വെടിവെപ്പിലും തുടർന്നുണ്ടായ പ്രതിഷേധത്തിലുമായി 14 സാധാരണക്കാരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാദ നിയമം പിൻവലിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം നടന്നത്.
Also Read : ‘സഹപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടേക്കാം; പോലീസുകാർ വൈകാരികമായി പ്രതികരിക്കരുത്’
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേകിച്ച് സംസ്ഥാനത്ത് നിന്നും പ്രത്യേക നിയമം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭ കഴിഞ്ഞ ആഴ്ച പ്രമേയം പാസാക്കിയിരുന്നു.
കെഎസ്ആർടിസി ജില്ലാ ഹെഡ്ക്വാട്ടേഴ്സ് കാഞ്ഞങ്ങാട്ടേക്ക് പ്രതിഷേധവുമായി എംഎൽഎ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : union home minister amit shah gives nod to panel to look into afspa withdrawal from nagaland statement from nagaland government
Malayalam News from Samayam Malayalam, TIL Network