ഹൈലൈറ്റ്:
- ഇറാനിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
- ഇബ്രാഹിം റെയ്സിക്ക് സാധ്യതതയെന്ന് റിപ്പോർട്ട്
- ജുഡീഷ്യറി മേധാവിയാണ് ഇബ്രാഹിം റെയ്സി
നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പക്ഷത്തിലെ പ്രമുഖ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയതോടെ മത്സരം പേരിനു മാത്രമായെന്ന വിമർശനങ്ങൾക്കിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ നല്ലൊരു വിഭാഗം വോട്ടർമാരും വിട്ട് നിൽക്കാനാണ് സാധ്യത.
Also Read : ഇന്ന് മുതൽ സ്വകാര്യ ബസുകളും നിരത്തിൽ; ആദ്യദിനം ഒറ്റ അക്ക നമ്പർ ബസുകൾ
അറുപതുകാരനായ ഇബ്രാഹിം റെയ്സി ഇറാനിലെ ജുഡീഷ്യറിയുടെ മേധാവിയാണ്. 2017ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നെങ്കിലും ഹസൻ റൂഹാനിയോട് ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ ഖമനേയിയുടെ വിശ്വസ്തൻ എന്ന നിലയിൽ പ്രധാന സ്ഥാനാർഥിയായി മാറുകയായിരുന്നു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള തീവ്ര നിലപാടുകാരനായ റെയ്സി അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ്.
എട്ട് എംഎൽഎമാരും മൂന്ന് എംപിമാരും നിരന്തരം ബന്ധപ്പെടുന്നുവെന്ന് തൃണമൂൽ; ബിജെപിക്ക് തിരിച്ചടി
നേരത്തെ ഇബ്രാഹിം റെയ്സി ഉൾപ്പെടെ 7 പേരുടെ സ്ഥാനാർഥിത്വമായിരുന്നു കൗൺസിൽ അംഗീകരിച്ചത്. മുൻ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ്, പാർലമെന്റ് മുൻ സ്പീക്കർ അലി ലറിജാനി, നിലവിലെ ഫസ്റ്റ് വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗീറി എന്നിവർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗാർഡിയൻസ് കൗൺസിൽ അയോഗ്യരാക്കിയിരുന്നു. നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനി പക്ഷത്തെ പ്രമുഖരെല്ലാം അയോഗ്യരാക്കപ്പെട്ടിരുന്നു.
കവ്വായിക്കായല്‍ തീരം സംരക്ഷിക്കാന്‍ മാടക്കാലിലെ ചെറുപ്പക്കാര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : iran presidential election today things to know about ebrahim raisi
Malayalam News from malayalam.samayam.com, TIL Network