ഹൈലൈറ്റ്:
- കാലവധി അവസാനിച്ച ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5,000 രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്
- കൊവിഡ് ലോക്ക് ഡൗൺ മൂലം രേഖകള്‍ പുതുക്കാൻ ബുദ്ധിമുട്ട് വന്നത് കണക്കിലെടുത്താണ് സമയം സെപ്തംബര്‍ 30 വരെ നീട്ടിയത്
- 2020 ഫെബ്രുവരി ഒന്ന് മുതൽ കാലാവധി അവസാനിച്ച രേഖകള്‍ക്ക് ഇത് ബാധകമായിരിക്കും.
Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; മരണനിരക്കും കുറയുന്നു
2020 ഫെബ്രുവരി ഒന്ന് മുതൽ കാലാവധി അവസാനിച്ച രേഖകള്‍ക്ക് ഇത് ബാധകമായിരിക്കും. നേരത്തെ ഇത് ഈ മാസം 30 വരെയുള്ള കാലാവധി നീട്ടി ഉത്തരവിറക്കിയിരുന്നു. കൊവിഡ് ലോക്ക് ഡൗൺ മൂലം രേഖകള്‍ പുതുക്കാൻ ബുദ്ധിമുട്ട് വന്നത് കണക്കിലെടുത്താണ് സമയം സെപ്തംബര്‍ 30 വരെ നീട്ടിയത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കാലാവധി അവസാനിച്ച ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് ഈ സമയം വരെയും പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Also Read : മരുന്നുകളുടെ ഒരു മാസത്തെ കരുതൽ ശേഖരം വേണം; നിര്‍ദ്ദേശവുമായി മന്ത്രി വീണാ ജോര്‍ജ്
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിര്‍ദേശം നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാർ പറയുന്നു. സാധാരണഗതിയില്‍ കാലവധി അവസാനിച്ച ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5,000 രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്. അതിന് പുറമെ, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പുതുക്കാത്തതിന് 5,000 രൂപ, പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ 10,000 രൂപ, ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ 2000 മുതല്‍ 5000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കിയിരുന്നത്.
നെഞ്ചുവേദനയുമായി പുഴക്കരയില്‍ കുടുങ്ങിയ ആദിവാസി യുവാവിന് തുണയായി ഫയര്‍ ഫോഴ്സ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : government extends validity of motor vehicle documents like driving licence registration certificate till september 30 due to covid
Malayalam News from malayalam.samayam.com, TIL Network