ഹൈലൈറ്റ്:
- മെഡിക്കല്‍ മൂല്യങ്ങള്‍ക്കും മാന്യതയ്ക്കും നിരക്കാത്ത പരസ്യങ്ങള്‍ പാടില്ല.
- പരസ്യങ്ങള്‍ ഖത്തറിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും സംസ്ക്കാരത്തിനും എതിരാവരുത്.
- മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാണിജ്യ താല്പര്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താന്‍ പാടില്ല.
രോഗികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുത്
ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ട മറ്റ് ചികില്‍സാ വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. എന്നാല്‍, ഖത്തറില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്കിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെയോ ചികില്‍സാ രീതികളുടെയോ മരുന്നുകളുടെയോ പരസ്യം ചെയ്യുന്നതും അത്തരം പരസ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അതേപോലെ, മെഡിക്കല്‍ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കൈമാറരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സര്‍ക്കുലറിലെ മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍:-
– മെഡിക്കല്‍ മൂല്യങ്ങള്‍ക്കും മാന്യതയ്ക്കും നിരക്കാത്ത പരസ്യങ്ങള്‍ പാടില്ല.
– പരസ്യങ്ങള്‍ ഖത്തറിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും സംസ്ക്കാരത്തിനും എതിരാവരുത്.
– സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ ഡോക്ടറുടെ ലൈസന്‍സ്, യോഗ്യത തുടങ്ങിയവ വിവരങ്ങള്‍ കൃത്യമായി നല്‍കണം. ഖത്തറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്കിയ വിവരങ്ങളില്‍ ഒന്നും ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്.
– ആരോഗ്യ മന്ത്രാലയവും ഫാര്‍മസി ആന്റ് ഡ്രഗ് കണ്ട്രോള് വകുപ്പും അനുമതി നല്കിയ ചികില്‍സാ രീതികള്‍ മാത്രമേ പരസ്യം ചെയ്യാവൂ.
– മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാണിജ്യ താല്പര്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താന്‍ പാടില്ല.
– രോഗിയുടെ ഫോട്ടോ, വീഡിയോ, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവ പരസ്യപ്പെടുത്തരുത്.
– ആരോഗ്യ കേന്ദ്രത്തിന്റെ ചികില്‍സാ സംവിധാനങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ രോഗികളെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതു പോലുള്ള രംഗങ്ങള്‍ കാണിക്കരുത്.
– ആരോഗ്യ സ്ഥാപനത്തിന്റെ മെഡിക്കല്‍ ഡയരക്ടറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പരസ്യങ്ങള്‍ നല്‍കാവൂ.
– ഇതിനെതിരായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും എതിരേ നിയമ നടപടികള്‍ സ്വീകരിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar imposes restrictions on doctors’ social media ads
Malayalam News from malayalam.samayam.com, TIL Network