Gokul Murali | Samayam Malayalam | Updated: Dec 29, 2021, 6:20 PM
രാത്രി 10ന് മുൻപുള്ള ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. പുതുവത്സരരാവുകളിലെ രാത്രി കാല നിയന്ത്രണം ഒരിളവുമില്ലാതെ നടപ്പാക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. പുതുവത്സര രാത്രിയിൽ ദേവാലയങ്ങളിലെ ശുശ്രൂഷകൾക്കും ആൾക്കൂട്ടത്തെ അനുവദിക്കില്ല
കൊവിഡ് പരിശോധന
ഹൈലൈറ്റ്:
- രാത്രി 10ന് മുൻപുള്ള ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്
- പുതുവത്സരരാവുകളിലെ രാത്രികാല നിയന്ത്രണം ഒരിളവുമില്ലാതെ നടപ്പാക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്
- പുതുവത്സര രാത്രിയിൽ ദേവാലയങ്ങളിലെ ശുശ്രൂഷകൾക്കും ആൾക്കൂട്ടത്തെ അനുവദിക്കില്ല
Also Read : യുപിയിൽ 500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; പദ്ധതി ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ
പുതുവത്സര രാത്രിയിൽ ദേവാലയങ്ങളിലെ ശുശ്രൂഷകൾക്കും ആൾക്കൂട്ടത്തെ അനുവദിക്കില്ല. രാത്രി 10 നുശേഷം മത – രാഷ്ട്രീയ – സാംസ്കാരിക കൂട്ടായ്മകൾക്കും അനുമതിയില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയ്യിൽ കരുതണം എന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
രാത്രി 10ന് മുൻപുള്ള ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. പുതുവത്സരരാവുകളിലെ രാത്രി കാല നിയന്ത്രണം ഒരിളവുമില്ലാതെ നടപ്പാക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
Also Read : സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കൊവിഡ്ബാധ; 12 മരണം
ഡിസംബർ 31ന് രാത്രി പള്ളികളിൽ നടത്തുന്ന ശുശ്രൂഷകൾക്കും ഇളവില്ല. കാർമികരും ശുശ്രൂഷകരും മാത്രമായി ചടങ്ങുകൾ നടത്തുകയും വിശ്വാസികൾക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കാനുമാണ് നിർദേശിച്ചിരിക്കുന്നത്.
രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ സെക്കന്റ് ഷോകളും വിലക്കിയിരിക്കുകയാണ്. തീയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.
കടകൾ 10നുള്ളിൽ അടയ്ക്കണം. ഈ നിയന്ത്രണങ്ങൾ നടപ്പാക്കാൻ മുഴുവൻ പോലീസ് സേനയേയും വിന്യസിക്കും. ബാറുകളിലും ഭക്ഷണശാലകളിലും ഇരിപ്പടത്തിന്റെ പകുതിപേരെ മാത്രമേ ഇരുത്താവൂ എന്ന നിർദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്.
Also Read : കേരള കോൺഗ്രസ് (ബി) കുടുംബത്തിന്റെ പാർട്ടിയല്ല; സഹോദരിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ
ഇന്നലെയാണ് ഒമിക്രോൺ സാഹചര്യം മുൻനിർത്തി പുതുവത്സരാഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ ജാഗ്രതയോടെ വേണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ട്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ്രാത്രികാല നിയന്ത്രണം.
പറവൂരിൽ യുവതി കത്തിക്കരിഞ്ഞ നിലയിൽ, സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : omicron kerala strict control night curfew kerala restrictions
Malayalam News from Samayam Malayalam, TIL Network