Lijin K | Samayam Malayalam | Updated: Dec 30, 2021, 9:04 AM
പുതുവസ്തര ആഘോഷങ്ങൾക്കും നിയന്ത്രണം ഉണ്ട്. വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- രാത്രികാല നിയന്ത്രണം ഇന്നുമുതൽ
- രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ നിയന്ത്രണം
- പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം
രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം. പുതുവത്സരാഘോഷങ്ങൾ രാത്രി 10 മണിക്ക് ശേഷം അനുവദിക്കുന്നതല്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണമെന്നും നിർദേശത്തിലുണ്ട്.
Also Read : ഗാഡ്ഗിൽ വിഷയത്തിൽ പി ടിക്കൊപ്പം നിൽക്കാതിരുന്നത് ബാഹ്യസമ്മർദ്ദം കാരണം: തുറന്നുപറഞ്ഞ് ഉമ്മൻചാണ്ടി
വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി.
ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പും അറിയിച്ചിട്ടുണ്ട്.
Also Read : കേരള കോൺഗ്രസ് (ബി) കുടുംബത്തിന്റെ പാർട്ടിയല്ല; സഹോദരിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ
കടകൾ രാത്രി 10ന് തന്നെ അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. ഈ ദിവസങ്ങളിൽ വാഹനപരിശോധന ശക്തമാക്കും. രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ പല സംസ്ഥാനങ്ങളും നൈറ്റ് കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും നിയന്ത്രണം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
‘ജനപങ്കാളിത്തം ഉറപ്പാക്കണം, കുറ്റമറ്റ രീതിയിൽ സർവേ പൂർത്തിയാക്കണം’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : night curfew in kerala travel pass format and other details in malayalam
Malayalam News from Samayam Malayalam, TIL Network