ഹൈലൈറ്റ്:
- അഡ്വ. വി എൻ അനിൽകുമാറാണ് രാജിവെച്ചത്
- രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജിവയ്ക്കുന്നത്
- വിചാരണകോടതിയുടെ നടപടിയിൽ പ്രതീഷേധിച്ചാണ് രാജിയുണ്ടായിരിക്കുന്നത്
Also Read : കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു
ഇത് കേസിൽ പുതിയ പ്രതിസന്ധിക്ക് വഴിവച്ചിട്ടുണ്ട്. വിചാരണകോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇന്നാണ് ഹൈക്കോടതി ഇത് പരിഗണിക്കുക.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെതുടർന്ന് നടിയെ അക്രമിച്ച കേസിന്റെ വിചാരണ നിർത്തിവയ്ക്കണെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നടൻ ദിലീപിനെതിരെ തുടരന്വേഷണത്തിന് വേണ്ടിയാണ് പോലീസിന്റെ നീക്കം.
Also Read : ‘കൊവിഡ് സുനാമി’യിൽ ആരോഗ്യമേഖല തകർന്നടിയും; ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചതായും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഈ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു.
Also Read : കെ-റെയിൽ; പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക: മുഖ്യമന്ത്രി
കൂടാതെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തുടർ അന്വേഷണത്തിന് നടപടികൾ തുടങ്ങിയത്. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്നും അപേക്ഷയിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
21 സ്റ്റീൽ ബോംബ് കണ്ടെയ്നറുകൾ! നാദാപുരത്ത് അശാന്തി പടർത്താൻ നീക്കം?
Web Title : actress attack case police wants special prosecutor resigns
Malayalam News from Samayam Malayalam, TIL Network