Gokul Murali | Samayam Malayalam | Updated: Dec 30, 2021, 1:46 PM
കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉയർത്തിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക. 11,000 അധിക പോളിങ് ബൂത്തുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പോളിങ്ങ് സമയം ഒരു മണിക്കൂർ കൂടി ദിർഘിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉയർത്തിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക
- 11,000 അധിക പോളിങ് ബൂത്തുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
- പോളിങ്ങ് സമയം ഒരു മണിക്കൂർ കൂടി ദിർഘിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു
Also Read : കൊവിഡ് നിയന്ത്രണങ്ങൾക്കിടെ കർണാടകത്തിൽ നാളെ ബന്ദ്; തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ബിജെപി, സമാജ്വാദി പാർട്ടി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നുവെന്നും സുശീൽ ചന്ദ്ര വ്യക്തമാക്കി. അതിന് പുറമെ രോഗബാധ വ്യാപകമാകാരിക്കുന്നതിൽ നിരവധി മാർഗ നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉയർത്തിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക. 11,000 അധിക പോളിങ് ബൂത്തുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പോളിങ്ങ് സമയം ഒരു മണിക്കൂർ കൂടി ദിർഘിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Also Read : ഒമിക്രോൺ ആയിരത്തിലേക്ക്; കൊവിഡ് കേസുകളിൽ 44 ശതമാനത്തിന്റെ വർദ്ധനവ്
അതിന് പുറമെ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ (ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ) വാക്സിനേഷൻ വേഗത്തിലാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പൂർണമായും വാക്സിനേഷൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. അതിന് പുറമെ കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടുകൾ ലഭിക്കുന്നതിനുള്ള മുൻനിര പ്രവർത്തകരായി പോളിങ്ങ് ഉദ്യോഗസ്ഥരെ അംഗീകരിക്കുമെന്നും സുശീൽ ചന്ദ്ര പറഞ്ഞു.
Also Read : ‘കൊവിഡ് സുനാമി’യിൽ ആരോഗ്യമേഖല തകർന്നടിയും; ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന
തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ഓൺലൈൻ ആക്കാൻ സജ്ജരാണെന്ന് ബിജെപി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് റാലികൾ നടത്തുന്നതിലെ ബുദ്ധിമുട്ട് മുന്നിൽ കണ്ടാണ് ഓൺലൈൻ പ്രചരണങ്ങളിലേക്ക് നീങ്ങുവാൻ പദ്ധതിയിടുന്നതെന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ശിഖാവത്ത് പറഞ്ഞിരുന്നു.
ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് രണ്ട് മാസത്തേക്ക് തള്ളി വയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചിരുന്നു.
കേരളത്തെ ഇളക്കി മറിച്ച് RRR ടീം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : the election commission of india on up polls 2022 updates
Malayalam News from Samayam Malayalam, TIL Network