Sumayya P | Samayam Malayalam | Updated: Dec 30, 2021, 4:15 PM
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് കൂടുതൽ കാലത്തേക്ക് രോഗപ്രതിരോധശേഷി നേടിയെടുക്കാൻ സാധിക്കും എന്നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
എന്താണ് ബൂസ്റ്റർ ഡോസ്?
കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവരിൽ ഭൂരിഭാഗം ജനങ്ങളിലും രോഗ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ
ക്ലിനിക്കൽ പരിശോധ നടത്തിയതിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. തുടർന്നാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് കൂടുതൽ കാലത്തേക്ക് രോഗപ്രതിരോധശേഷി നേടിയെടുക്കാൻ സാധിക്കും.
എന്തിനാണ് ബൂസ്റ്റർ ഡോസ്?
രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചല്ലോ ഇനി എന്തിനാണ് ബൂസ്റ്റർ ഡോസ് എന്ന ചോദ്യത്തിന് ഉത്തരവും ഖത്തർ ആരോഗ്യ മന്ത്രാലയം നൽക്കുന്നുണ്ട്. കൊവിഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രോഗപ്രതിരോധശേഷി ആറു മാസം പിന്നിടുന്നതോടെ കുറഞ്ഞു വരുന്നതായി ക്ലിനിക്കൽ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബൂസ്റ്റർ ഡോസ് അപ്പോയൻറ്മെന്റ് എങ്ങനെ ലഭിക്കും?
പ്രായമായവർ, വലിയ രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവർ, കൊവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർ എന്നിവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കാൻ പ്രെെമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതരുമായി ബന്ധപ്പെടാം. എന്നാൽ ബൂസ്റ്റർ ഡോസിന് നിങ്ങൾ അർഹരായിട്ടും അപ്പോയൻറ്മെന്റ് ലഭിച്ചില്ലെങ്കിൽ 4027 7077 എന്ന നമ്പറിലേക്ക് വിളിച്ച് നേരിട്ട് ബന്ധപ്പെട്ട് അപ്പോയൻറ്മെന്റ് എടുക്കാൻ സാധിക്കും. കൂടാതെ, പിഎച്ച്സിസി ആപ്ലിക്കേഷൻ ‘നർആകും’ വഴിയും അപ്പോയൻറ്മെൻറിനായി രജിസ്റ്റർ ചെയ്യാം.
ബൂസ്റ്റർ ഡോസിന് യോഗ്യരാവർ ആരെല്ലാം
കൊവിഡ് രണ്ട് വാക്സിൻ സ്വീകരിച്ച് ആറു മാസം പിന്നിട്ടവരെല്ലാം ബൂസ്റ്റർ ഡോസിന് യോഗ്യരാണ്. ഇപ്പോൾ പിഎച്ച്സിസിയാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. ഫെെസർ, മൊഡേണ എന്നീ വാക്സിനുകൾ ആണ് ഖത്തറിൽ ബൂസ്റ്റർ ഡോസായി നൽക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : ministry of public health qatar says about covid 19 booster vaccination benefits
Malayalam News from Samayam Malayalam, TIL Network