Jibin George | Samayam Malayalam | Updated: 18 Jun 2021, 02:06:00 PM
മദ്യശാലകൾ തുറന്നതോടെ 51 കോടിയുടെ മദ്യം ബിവറേജസ് കോർപ്പറേഷൻ വിറ്റു. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്
പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES
ഹൈലൈറ്റ്:
- സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു.
- ആദ്യ ദിനം 51 കോടിയുടെ മദ്യം വിറ്റു.
- ഏറ്റവുമധികം മദ്യം വിറ്റത് തേങ്കുറിശിയിൽ.
ആരാധനാലയങ്ങൾ തുറക്കുന്നതിൽ നിലപാടറിയിച്ച് സർക്കാർ; ഭക്ത ജനങ്ങളെ തടയുകയെന്നത് സർക്കാരിൻ്റെ ലക്ഷ്യമല്ലെന്ന് ദേവസ്വംമന്ത്രി
225 ബിവറേജസ് ഔട്ട്ലെറ്റുകളാണ് വ്യാഴാഴ്ച തുറന്നത്. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളില് 8 കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു. ബാറുകളിലെ വിൽപ്പന സംബന്ധിച്ച കൂടുതൽ കണക്കുകൾ പുറത്തുവന്നിട്ടില്ല. ബാറുകളിലെ വിൽപ്പനയുമായി ബന്ധപ്പെട്ട കണക്ക് കൂടി പുറത്തുവരുമ്പോൾ കോടികളുടെ കണക്കാകും ലഭ്യമാകുക.
തേങ്കുറിശിയിൽ 68 ലക്ഷം രൂപയുടെ മദ്യമാണ് വ്യാഴാഴ്ച വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിൽ 65 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുറയിൽ 64 ലക്ഷം രൂപയുടെ മദ്യവും വിറ്റു. കൊവിഡ് കേസുകൾ വർധിച്ചതോടെ ഒരു മാസത്തിലധികമായി സംസ്ഥാനത്ത് മദ്യ വിൽപ്പന നിർത്തിവച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാഴാഴ്ചയാണ് മദ്യശാലകൾ വീണ്ടും തുറന്നത്. പലയിടത്തും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതിപക്ഷത്തിൻ്റെ വായടപ്പിച്ച് മേയറുടെ പ്രതികരണം; പക്വത അളക്കാൻ ആരും വരേണ്ടെന്ന് ആര്യാ രാജേന്ദ്രന്
അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ നിരത്തുകളിൽ തിരക്ക് വർധിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സ്ഥാപനങ്ങൾ തുറന്നു. സ്വകാര്യ ബസുകൾക്ക് ഇന്ന് മുതൽ സർവീസ് നടത്താൻ അനുവാദമുണ്ട്. സംസ്ഥാനത്ത് അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി സർവീസ് ആരംഭിച്ചിരുന്നു.
ഡൽഹി കലാപം; തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങി വിദ്യാർത്ഥികൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : single day liquor sales report in kerala amid covid-19 protocol
Malayalam News from malayalam.samayam.com, TIL Network