ചക്കകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പായസം പരിചയപ്പെടാം. തേങ്ങാപ്പാല്‍ ചേര്‍ത്ത് തയ്യാക്കുന്ന ഈ പായസത്തില്‍ റവയോ ചൗവരിയോ വേണമെങ്കില്‍ ചേര്‍ക്കാം. ഇങ്ങനെ ചെയ്താല്‍ പായസം കുറുകി വരും
ചേരുവകള്‍
പഴുത്ത ചക്കച്ചുള -3 കപ്പ്
ശര്‍ക്കര – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – ഒന്നര കപ്പ്
കട്ടി തേങ്ങാപ്പാല്‍ – ഒരു കപ്പ്
നെയ്യ് – 3-4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അരിഞ്ഞു വെച്ച ചക്കചുളകള്‍ വഴറ്റുക. വളരെ പെട്ടെന്ന് കഷ്ണങ്ങള്‍ വെന്തു വരും.. ഒരു പാട് നേരം വഴറ്റാറില്ല… കഷ്ണങ്ങള്‍ ആയി തന്നെ കഴിക്കാന്‍ പറ്റുന്ന പരുവം മതി..
ഇനി ശര്‍ക്കര ഉരുക്കി കരട് കളഞ്ഞത് ചേര്‍ത്ത് നന്നായ് തിളപ്പിക്കുക… രണ്ടാം പാല്‍ ചേര്‍ക്കാം .
തിളച്ചു അല്പം കുറുകി വരുമ്പോള്‍ കട്ടി തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തിള വരുമ്പോള്‍ വാങ്ങി വെയ്ക്കാം..
Content Highlights: Jack fruit payasam Recipe