Jibin George | Samayam Malayalam | Updated: 18 Jun 2021, 06:10:00 PM
ലോകത്തെ കൊവിഡ് മരണങ്ങളിൽ മൂന്നിൽ ഒന്ന് വീതം സംഭവിക്കുന്നത് ഇന്ത്യയിൽ ആണെന്നാണ് റിപ്പോർട്ട്. ലോകത്തെ കൊവിഡ് മരണം 40 ലക്ഷം കടന്ന സാഹചര്യത്തിലാണ് പുതിയ കണക്ക് പുറത്തുവന്നത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- ലോകത്തെ മുന്ന് കൊവിഡ്-19 മരണങ്ങളിൽ ഒന്ന് ഇന്ത്യയിൽ.
- റിപ്പോർട്ടുമായി റോയിട്ടേഴ്സ് രംഗത്ത്.
- ലോകത്തെ കൊവിഡ് മരണം 40 ലക്ഷം കടന്നു.
സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ‘ബാബ കാ ദാബ’ ഉടമ ആത്മഹത്യക്ക് ശ്രമിച്ചു; ചികിത്സയിൽ
ലോകത്തെ കൊവിഡ് മരണം 40 ലക്ഷം കടന്നു. യുഎസ്, ബ്രസീൽ, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ സംഭവിച്ചത്. കൊവിഡ് വ്യാപനത്തിൻ്റെ ആദ്യ ഘട്ടത്തിൽ മരണസംഖ്യ 20 ലക്ഷമാകാൻ ഒരു വർഷമെടുത്തപ്പോൾ 40 ലക്ഷമാകാൻ വേണ്ടിവന്നത് 166 ദിവസം മാത്രമാണ് വേണ്ടിവന്നത്.
കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താൻ പല രാജ്യങ്ങളും ബുദ്ധിമുട്ടുകയാണ്. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ പുതിയ കൊവിഡ് കേസുകളും മരണങ്ങളും കുറഞ്ഞെങ്കിലും ഡെൽറ്റ വകഭേദത്തിൻ്റെ ഭീഷണി തുടരുകയാണ്. ഡെൽറ്റ വകഭേദം മൂലം പല രാജ്യങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. പെറു, ഹംഗറി, ബോസ്നിയ, ചെക്ക് റിപ്പബ്ലിക്, ജിബ്രാൾട്ടർ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക്.
കൊവിഡ് മരണങ്ങൾ ശരിയായ രീതിയിൽ നിർണയിക്കുന്നതിൽ വിവിധ രാജ്യങ്ങൾക്ക് വീഴ്ച സംഭവിക്കുന്നുണ്ട്. രേഖപ്പെടുത്തിയ പല കണക്കുകളും തെറ്റാണ്. മൃതദേഹം സംസ്കരിക്കാൻ പോലും കഴിയാത്ത സാഹചര്യം പലയിടത്തുമുണ്ടെന്നും വിവിധ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
മോദി സര്‍ക്കാരും ട്വിറ്ററും തമ്മില്‍ എന്താണ് പ്രശനം?
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണം 3,83,490 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1587 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ 2500ലേറെ മരണമായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid-19 deaths worldwide passed of 4 million
Malayalam News from malayalam.samayam.com, TIL Network