സൗദി: സൗദിയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. നിരപ്പായ മണൽ നിറയെ മഞ്ഞ് വീഴുന്ന കാഴ്ചയാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. നിരവധി പേർ ഇതിന്റെ പല തരത്തിലുള്ള വീഡിയോകൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു എങ്കിലും മുഹമ്മദ് അല്‍യഹ്യ എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മണലിൽ മഞ്ഞ് വീണുകിടക്കുന്നത് കാണാം. കെെകൊണ്ട് മണൽമാറ്റിയപ്പോൾ അകത്ത് നിറയെ മഞ്ഞ് ഇതാണ് വീഡിയോയിൽ കാണുന്നത്. സൗദിയിലെ തബൂക് പ്രദേശത്ത് കഴിഞ്ഞ ദിവസം വലിയ രീതിയിൽ മഞ്ഞ് വീഴ്ച ഉണ്ടായതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചോക്കോബാര്‍ പോലെയുണ്ട്. ഇത് എന്താ ചോക്കലേറ്റ് കേക്ക് ആണോ എന്നെല്ലാം ആണ് കമന്റുകൾ എത്തുന്നത്.
Also Read: ഗോള്‍ഡന്‍ വിസയുണ്ടോ? ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുമ്പോൾ ഇളവുകൾ
തബൂകിന് സമീപത്തുള്ള ജബല്‍ അല്‍-ലൗസിലും കനത്ത മഞ്ഞു വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദിയിലെ വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയ കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പേരാണ് ഈ കാഴ്ച കാണാൻ വേണ്ടി ഇവിടെ എത്തുന്നത്. ജിസാന്‍, മദീന, ഹായില്‍, അല്‍-ജൗഫ്, അസീര്‍ എന്നീ സ്ഥലങ്ങളിലും അടുത്ത ദിവസം മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുഷ്പയുടെ വിജയത്തിൽ അണിയറപ്രവർത്തകർക്ക് ലഭിച്ചത് 1 ലക്ഷം വീതം
Web Title : visuals of sand snow covered in saudi arabia tabuk region
Malayalam News from Samayam Malayalam, TIL Network