ഗ്രീന്‍ പാസ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള അല്‍ ഹുസ്ന് ആപ്പ് തകാരാറിലായതിനെ തുടർന്നാണ് ഗ്രീന്‍ പാസ് പരിശോധന നിര്‍ത്തിവച്ചത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- യുഎഇയിൽ ഗ്രീന്‍ പാസ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
- അല്‍ ഹുസ്ന് ആപ്പ് പണി മുടക്കിയതിനെ തുടര്‍ന്നാണ് നടപടി.
- ഗ്രീന്‍ പാസ് പദ്ധതി ഉടൻ തിരികെ കൊണ്ടുവരുമെന്ന് അധികൃതർ.
യുഎഇ; അല്‍ ഹുസ്ന് ആപ്പ് പണിമുടക്കി; വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം
ജൂണ്‍ 15 മുതലാണ് അബൂദാബിയിലെ റെസ്റ്റൊറൻ്റുകള്, കഫേകള്‍, ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിമ്മുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിംഗ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തിയറ്ററുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ പാസ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാക്കിയത്. വാക്സിനേഷന്, പിസിആര്‍ നെഗറ്റീവ് ഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കുക. പദ്ധതി നടപ്പിലാക്കിയതിൻ്റെ രണ്ടാം ദിവസം മുതല്‍ തന്നെ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേര് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആപ്പ് അപ്ഡേറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ അത് പ്രവര്‍ത്തനക്ഷമമാവുമെന്ന് ആരോഗ്യ വകുപ്പിൻ്റെ പോര്‍ട്ടലായ വിഖായ വ്യക്തമാക്കുകയും ചെയ്തിയിരുന്നു. എന്നാല്‍ അതും വിജയിക്കാതെ വന്നതോടെയാണ് പദ്ധതി തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴു കോടി സ്വന്തമാക്കി മലയാളി
ജൂണ്‍ 15 മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടത്തോടെ ഇന്‍സ്റ്റാള്‍ ചെയ്തതാണ് ആപ്പ് പണി മുടക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും അത് ശരിയാവുന്നത് വരെ ഗ്രീന്‍ പാസ് പരിശോധന ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മീഡിയ ഓഫീസ് അറിയിച്ചു.
ലോക്ക്ഡൗണിൽ ഫുട്ബോളും ക്രിക്കറ്റും കളിക്കാം; മട്ടുപ്പാവിൽ സ്റ്റേഡിയം റെഡി!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : abu dhabi temporarily suspends green pass checking over al hosn app issue
Malayalam News from malayalam.samayam.com, TIL Network