ഹൈലൈറ്റ്:
- രണ്ടാം ഡോസ് ഷെഡ്യൂള്‍ ചെയ്തുകൊണ്ടുള്ള സന്ദേശം ഉടന്‍ ലഭിച്ചുതുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം
- ഇടവേള ദീര്‍ഘിച്ചുവെന്ന് കരുതി ആര്‍ക്കും ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രാലയം
നേരത്തേ ആവശ്യത്തിന് വാക്സിന് ലഭ്യമാകാത്തത് കാരണം രണ്ടാം ഡോസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കൂടുതല്‍ പേര്‍ക്ക് ഒന്നാം ഡോസ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഡോസ് നല്‍കുക. രണ്ടാം ഡോസ് ഷെഡ്യൂള്‍ ചെയ്തുകൊണ്ടുള്ള സന്ദേശം ഉടന്‍ ലഭിച്ചുതുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read: അബുദാബി: പുതിയ അധ്യയന വര്‍ഷത്തില്‍ നേരിട്ടുള്ള ക്ലാസുകള്‍ക്ക് അനുമതി
രാജ്യത്തെ 45 ശതമാനത്തോളം പേര്‍ക്ക് ഇതിനകം ഒന്നാം ഡോസ് വാക്സിന് ലഭിച്ചുകഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു. ഒന്നാം ഡോസ് ലഭിച്ച് കഴിഞ്ഞ് രണ്ടാം ഡോസിനുള്ള ഇടവേള ദീര്‍ഘിച്ചുവെന്ന് കരുതി ആര്‍ക്കും ആശങ്ക വേണ്ടെന്നും അസിസ്റ്റന്റ് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അസീരി അറിയിച്ചു. ഇതുമൂലം പ്രതിരോധ ശേഷിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സൗദിയില്‍ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി മന്ത്രാലയം മുന്നറിയിപ്പ് നല്കി. 11050 പേരാണ് കൊവിഡ് ബാധിച്ച് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 1496 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ആക്ടീവ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പുമായി കെജിഎംഒഎ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : second dose of coronavirus vaccine available from july in saudi arabia
Malayalam News from malayalam.samayam.com, TIL Network