Jibin George | Samayam Malayalam | Updated: 19 Jun 2021, 12:51:00 PM
അഭിമുഖത്തിൻ്റെ ഒരു ഭാഗത്തും പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
കെ സുധാകരൻ, പിണറായി വിജയൻ. Photo: TOI
ഹൈലൈറ്റ്:
- അഭിമുഖം നടത്തിയ ലേഖകൻ ചതിച്ചെന്ന് സുധാകരൻ.
- ഓഫ് റെക്കോർഡായി പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്.
- മാധ്യമപ്രവർത്തനത്തിന് അപമാനമാണ് ഈ സംഭവം.
ഏഴ് ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു
കോളേജിൽ വെച്ചുണ്ടായ സംഭവങ്ങൾ ലേഖകൾ ഇത്തരത്തിലായിരുന്നോ എന്ന ചോദ്യത്തിന് ഓഫ് റെക്കോർഡായി മറുപടി നൽകുകയായിരുന്നു. അഭിമുഖത്തിൻ്റെ ഒരു ഭാഗത്തും പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഇക്കാര്യങ്ങൾ സ്വകാര്യമായി പറഞ്ഞതെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുധാകരൻ വ്യക്തമാക്കി.
ഓഫ് റെക്കോർഡായി പറഞ്ഞ കാര്യങ്ങൾ ചതിയുടെ ശൈലിയിൽ അഭിമുഖത്തിൽ ചേർത്തത് തൻ്റെ കുറ്റമല്ല. മാധ്യമപ്രവർത്തനത്തിന് അപമാനമാണ് ഈ സംഭവം. പിണറായി വിജയനെ ചവിട്ടി താൻ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല. അഭിമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം പേഴ്സണലായി നല്‍കിയിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഈ രാഷ്ട്രീയം കോൺഗ്രസിനു ഗുണം ചെയ്യില്ല; കെ സുധാകരൻ പക്വത കാണിക്കണമെന്ന് മമ്പറം ദിവാകരൻ
കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നപിണറായി വിജയൻ്റെ ആരോപണം കളവാണെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ പോലീസിനെയാണ് ആദ്യം അറിയിക്കേണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടക്കുന്നുണ്ടെന്ന് അറിയിച്ച കോൺഗ്രസ് നേതാവിൻ്റെ പേരുവിവരങ്ങൾ അദ്ദേഹം പുറത്തുവിടണം. അവ്യക്തമായ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. മുഖ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്രിമിനലിൻ്റെ ഭാഷയാണ്. പിണറായി വിജയൻ്റെ നിലവാരത്തിലേക്ക് താഴാൻ എനിക്കാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സമ്പൂർണ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ..
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kpcc president k sudhakaran against cm pinarayi vijayan on brennen college controversy
Malayalam News from malayalam.samayam.com, TIL Network