ഇന്ത്യയെ പോലെ തന്നെയാണ് മിൽഖ സിങ്ങും വളർന്നത്, പ്രക്ഷുബ്ധമായ വിഭജനത്തിന്റെ ചാരത്തിൽ നിന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസ താരമായി മാറുകയായിരുന്നു അദ്ദേഹം
ഒരു ജനത അവരുടെ കാലുകൾ കണ്ടെത്തുകയും പതിയെ അത് ചക്രങ്ങളിലേക്ക് വളരുകയും പിന്നീട് വിജയത്തിലേക്ക് കുതിക്കുകയും ചെയ്യുന്നതിനു സമാനമായിരുന്നു മിൽഖ സിങിന്റെ ജീവിതവും. ഇന്ത്യയെ പോലെ തന്നെയാണ് മിൽഖ സിങ്ങും വളർന്നത്, പ്രക്ഷുബ്ധമായ വിഭജനത്തിന്റെ ചാരത്തിൽ നിന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസ താരമായി മാറുകയായിരുന്നു അദ്ദേഹം. യുവ രാജ്യത്തിന്റെ ചരിത്രത്തോട് ബന്ധപ്പെടുത്തി മിൽഖയുടെ ജീവിതം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പറയുകയാണ് ഇവിടെ.
****
“എന്റെ 14 സഹോദരിൽ ഏഴു പേർ മരിച്ചു, എന്റെ കുടുംബത്തിന് ആവശ്യമായ ചികിത്സ നൽകാനുള്ള പണമില്ലായിരുന്നു. എന്റെ മുതിർന്ന സഹോദരൻ മഖാൻ സിങ് ഇന്ത്യൻ ബ്രിട്ടീഷ് പട്ടാളത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മാത്രമാണ് എന്റെ കുടുംബം എന്നെ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അയച്ചത്, അതും 12 കിലോ മീറ്റർ ദൂരെ ആയിരുന്നു.”
— പാക്കിസ്ഥാനിലെ ആദ്യ കാല ജീവിതം, ഇന്ത്യൻ എക്സ്പ്രസ്
വിഭജനത്തിനു മുൻപ് ഇന്ത്യയുടെ ഭാഗമായിരുന്ന ഇപ്പോഴത്തെ പാക്കിസ്ഥാനിലെ മുസാഫർഗഡ് ജില്ലയിലെ ഗോബിന്ദ്പുരയിലായിരുന്നു മിൽഖയുടെ ജനനം. മിൽഖയുടെ പൂർവികർ രാജസ്ഥാനിൽ നിന്നുള്ളവരായിരുന്നു. വീട്ടിലെ രണ്ടാമത്തെ കുട്ടിയായി വളർന്ന മിൽഖക്ക് തന്റെ പകുതിയോളം കൂടപ്പിറപ്പുകളെ മോശം ആരോഗ്യവും ചികിത്സ ലഭിക്കാത്ത കാരണത്താലും നഷ്ടമായി. ഒരു മുറി കന്നുകാലികൾക്കായി മാറ്റി വെച്ച രണ്ടുമുറികളുള്ള വീട്ടിൽ കുടുംബത്തോടൊപ്പം പട്ടിണിയിലായിരുന്നു കുട്ടിയായ മിൽഖ ജീവിച്ചത്.
വിഭജിക്കാത്ത ഇന്ത്യ ഇപ്പോഴും ദാരിദ്ര്യത്തിലും അടിസ്ഥാന ആരോഗ്യ പരിരക്ഷയുടെ അഭാവത്തിലും കുടുങ്ങിയിരുന്നു
****
“എന്റെ അച്ഛൻ എന്നോട് സഹായം തേടാൻ പറഞ്ഞു, അതുകൊണ്ട് ഞാൻ കൊട്ട് അദ്ദുവിൽ നിന്നും മുൾട്ടാനിലേക്ക് ട്രെയിൻ കയറി. മുൻപത്തെ യാത്രയിൽ നിന്നും ട്രെയിനിൽ രക്തം നിറഞ്ഞിരുന്നു, ലഹള നടത്തുന്നവരോട് പറയരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ സ്ത്രീകളുടെ കംപാർട്മെന്റിൽ ഒളിച്ചു. അതിനു ശേഷം എന്റെ സഹോദരന്റെ ഭാര്യയോടൊപ്പം പട്ടാളത്തിന്റെ ട്രക്കിൽ ഇന്ത്യയിലെ ഫെറോസിപ്പൂരിലേക്ക് ഞാൻ എത്തി, അവിടെ പണത്തിനായി പട്ടാളക്കാരുടെ ബൂട്ടുകൾ ഞാൻ പോളിഷ് ചെയ്ത് നൽകുമായിരുന്നു.”
— വിഭജനം, ഇന്ത്യൻ എക്സ്പ്രസ്
1947ലെ വിഭജനത്തിനു ശേഷം മിൽഖയുടെ ഗ്രാമം കലാപം നേരിട്ടു. മിൽഖയുടെ അച്ഛൻ അദ്ദേഹത്തെ മുൾട്ടായിൽ പോസ്റ്റ് ലഭിച്ച സഹോദരൻ മഖാൻ സിങ്ങിന് അടുത്തേക്ക് അയച്ചു. മൂന്ന് ദിവസത്തിനു ശേഷം മഖാൻ തന്റെ പട്ടാളവുമായി കോട്ട് അദ്ദുവിലേക്ക് എത്തുമ്പോഴേക്കും, മിൽഖയുടെ മാതാപിതാക്കളും രണ്ടു സഹോദരങ്ങളും കലാപത്തിൽ മരിച്ചിരുന്നു.
സ്വതന്ത്ര ഇന്ത്യ ജനിച്ചത് ഏറ്റവും അക്രമാസക്തമായ സാഹചര്യങ്ങളിലാണ്, കാരണം വിഭജനം കുടുംബങ്ങളെ ചൂഷണം ചെയ്തു, നിരവധി പേർ മരിക്കുകയും ചെയ്തു.
****
“സർദാർ ഗുരുദേവ് സിങ് ഞങ്ങളോടൊപ്പം ഓടുമായിരുന്നു, ഒരിക്കൽ ഒരു ഓട്ടമത്സരത്തിൽ ഞാൻ അദ്ദേഹത്തിനു പിന്നിലായി രണ്ടാമത് എത്തിയപ്പോൾ അദ്ദേഹം എന്നോട് 400മീറ്റർ ട്രാക്കിനെ കുറിച്ചു പറഞ്ഞു. എന്താണ് അതെന്ന് ഞാൻ അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ, ഒരു അത്ലറ്റിക് ട്രാക്കിലെ ഒരു റൗണ്ടാണതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് 20 തവണ ഓടാൻ കഴിയുമെന്ന്, പക്ഷേ അദ്ദേഹം പറഞ്ഞു ഒരു റൗണ്ടിൽ 20 റൗണ്ടിന്റെ പരിശ്രമം വേണ്ടിവരുമെന്ന്.”
— 400 മീറ്ററിന്റെ ആരംഭം, മിൽഖ സിങിന്റെ ഓർമ്മക്കുറിപ്പ്
ഇന്ത്യയിൽ എത്തിയ ശേഷം സഹോദര ഭാര്യയുടെ ഒപ്പമോ സഹോദരി ഇഷാർ കൗറിന്റെ വീട്ടിലോ ആയിരുന്നു മിൽഖ താമസിച്ചിരുന്നത്. രണ്ടു നേരത്തെ ഭക്ഷണം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, സർക്കാർ ട്രെയിനിൽ നിന്നും അദ്ദേഹം റേഷൻ മോഷ്ടിച്ചിട്ടുണ്ട്. മൂന്ന് അവസരങ്ങൾക്ക് ശേഷം അദ്ദേഹം പട്ടാളത്തിൽ ചേർന്നു. 1956ലെ ദേശിയ ഗെയിംസിൽ നാല്മതായ അദ്ദേഹം മെൽബൺ ഒളിംപിക്സിൽ പങ്കെടുത്തു, ക്വാളിഫിക്കേഷൻ മത്സരത്തിൽ അവസാനമായാണ് ഫിനിഷ് ചെയ്തത്.
ആദ്യ ദശകത്തിൽ ചിറകുമുളച്ചു വന്നിരുന്ന രാഷ്ട്രം, പ്രവർത്തനത്തിന്റെ ആദ്യകാല തിരക്കുകളിലേക്ക് നീങ്ങുകയും, പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിക്കുകയും അടിത്തറ പണിയുകയും ചെയ്തു.
****
“എന്നെ ഒരു അഭിമുഖത്തിനായി കൊണ്ടുപോയപ്പോൾ, എനിക്കറിയാവുന്ന ഇംഗ്ലീഷിൽ മാത്രമേ എനിക്ക് പറയാൻ കഴിയൂമായിരുന്നുള്ളു അത് ‘നിങ്ങളുടെ മകൻ തന്റെ കടമ നിറവേറ്റിയിരിക്കുന്നു, രാജ്യത്തെ എല്ലാ ചെറുപ്പക്കാരിൽ നിന്നും ഞാൻ ഇത് ആവശ്യപ്പെടുകയും ചെയ്യുന്നു’.”
— എംപയർ ഗെയിംസ് സ്വർണം, പത്രവാർത്തകൾ
1958ൽ മിൽഖ ടോക്കിയോ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടി. ഏഷ്യയിലെ റെക്കോർഡ് ജേതാവായ അബ്ദുൽ ഖാലിഖിനെ 46.6 സെക്കൻഡിൽ ഒരു ഫോട്ടോ ഫിനിഷിൽ 200മീറ്ററിൽ മിൽഖ തോൽപ്പിച്ചു. ഒരു മാസത്തിനു ശേഷം,440 യാർഡിലെ എംപയർ ഗെയിംസ് ഫൈനലിൽ മിൽഖ എത്തി. കാർഡിഫ് ആംസ് പാർക്കിൽ വെച്ചു 70,000 വരുന്ന ആരാധകർക്ക് മുന്നിൽ അദ്ദേഹം ഓടി. അന്നത്തെ ലോക റെക്കോർഡ് ഉടമയായ ദക്ഷിണാഫ്രിക്കയുടെ മാൽകോം സ്പെൻസിനെ അദ്ദേഹം പുറത്താക്കി. എലിസബത്ത് രാജ്ഞിയിൽ നിന്നും അദ്ദേഹം മെഡൽ സ്വീകരിച്ചു. അന്നത്തെ ഇന്ത്യൻ ഹൈ കമ്മീഷണർ ആയിരുന്ന വിജയ ലക്ഷ്മി പണ്ഡിറ്റും വേദിയിൽ ഉണ്ടായിരുന്നു.
രണ്ടാം ദശകത്തിലേക്ക് കടന്ന ഇന്ത്യയുടെ മുന്നേറ്റം മികച്ചതും യഥാർത്ഥവുമായിരുന്നു, ഒപ്പം കച്ചവടത്തിലെ ഏറ്റവും നല്ല തോളുകളുമായി മുട്ടിയുരുകുകയും ചെയ്തു, കൊളോണിയൽ ചങ്ങല മാറ്റിയ ഇന്ത്യ ഇപ്പോൾ പഴയ ഭരണാധികാരികളുടെ നാട്ടിൽ വിജയിക്കുകയായിരുന്നു.
****
“ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും വിഭജനത്തിന് ചരിത്രം കാരണമായി, പക്ഷേ ഞാൻ മിൽഖ സിങ്ങാണ്. ബാല്യം പാക്കിസ്ഥാനിലും യുവത്വം ഇന്ത്യയിലും ചിലവഴിച്ചയാൾ. ബാല്യം എന്നെ ദാരിദ്ര്യത്തോട് പോരാടുന്നത് പഠിപ്പിച്ചു. യുവത്വം എങ്ങനെ ജയിക്കാമെന്ന് എന്നെ പഠിപ്പിച്ചു. ഞാൻ എവിടെയെല്ലാം ഓടിയിട്ടുണ്ടോ അവിടെല്ലാം പാക്കിസ്ഥാനും ഇന്ത്യയും എന്നോടൊപ്പം ഓടി. അബ്ദുൾ ഖാലികും എന്റെ നിഴലായിരുന്നു ചിലപ്പോൾ നിഴൽ മുന്നിൽ വരും, ചിലപ്പോൾ നിഴൽ മുന്നിലേക്ക് വരും.”
— ഇന്ത്യ-പാക്കിസ്ഥാൻ, പഞ്ചാബി കവി പാഷ് എഴുതിയ ജീവ ചരിത്രം.
ഭാഗ് മിൽക ഭാഗ് എന്ന സിനിമയ്ക്ക് വളരെ മുമ്പുതന്നെ മിൽക സിംഗിനെ ആധുനിക ഇന്ത്യയിൽ ഒരു വീട്ടുപേരാക്കി മാറ്റുകയും ജീവിതത്തിൽ വിഭജനമുണ്ടാക്കിയ ദുരന്തം കാണിക്കുകയും ചെയ്തിരുന്നു, പറക്കും സിഖ് തന്റെ ഓർമ്മക്കുറിപ്പിൽ, ഇന്ത്യയും പാകിസ്ഥാനും തന്റെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും എഴുതി. ഈ യാഥാർഥ്യങ്ങൾ മിൽഖയെ പാക്കിസ്ഥാന്റെ അബ്ദുൾ ഖാലിക്കുമായുള്ള മത്സര വൈരാഗ്യത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ സഹായിച്ചു.
ഇടയ്ക്കിടെ ഉണ്ടാകുന്ന സംഘർഷങ്ങൾ ഇന്ത്യ – പാകിസ്ഥാൻ ബന്ധത്തെ 1960 കളിലേക്ക് നയിച്ചു, വേദനാജനകമായ വിഭജനത്തിനെ അതിജീവിച്ചവർ പലപ്പോഴും തങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായ രാജ്യത്തോടുള്ള അടുപ്പം പലപ്പോഴും അംഗീകരിച്ചു.
****
“ഞാൻ വരയ്ക്ക് അപ്പുറത്തേക്കാണ് ഓടുന്നതെങ്കിലും ഓട്ടത്തിന്റെ പകുതി വഴിയിൽ തിരിഞ്ഞു നോക്കുന്നത് എന്റെ തെറ്റായിരുനെങ്കിലും, ഇതെല്ലാം എന്റെ വിധിയായിരുന്നു. എന്റെ മാതാപിതാക്കൾക്ക് എന്റെ മെഡലുകൾ കാണാൻ സാധിക്കാതിരുന്നത് വിധിയായിരുന്നു.”
— റോം ഒളിംപിക്സിൽ നാലാമത് ഫിനിഷ് ചെയ്തത്, ഇന്ത്യൻ എക്സ്പ്രസ്
കാർഡിഫിലെയും പിന്നീട് ജക്കാർത്ത ഏഷ്യൻ ഗെയിംസിലെയും വീരവിജയങ്ങൾക്കിടയിലും, ഒളിമ്പിക്സിൽ മെഡൽ നേടുക എന്ന തന്റെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന്റെ അടുത്തെത്തി. 400മീറ്ററിന്റെ റോം ഒളിമ്പിക്സ് ഫൈനലിൽ സ്പെൻസിന് പിന്നിലായി 0.1 സെക്കന്റിന്റെ വ്യത്യാസത്തിൽ മിൽഖ നാലാമതായി, ഫോട്ടോ ഫിനിഷിലൂടെയായിരുന്നു ആ റിസൾട്ട് തീരുമാനിച്ചത്. അമേരിക്കയുടെ ഓട്ടിസ് ഡേവിസ് 44.9 സെക്കൻഡിൽ പുതിയ റെക്കോർഡ് കുറിച്ചപ്പോൾ 45.6 സെക്കൻഡിൽ ഫിനിഷ് ചെയ്ത മിൽഖ പുതിയ ദേശിയ റെക്കോർഡ് സ്വന്തമാക്കി.
ഇന്ത്യയ്ക്കായി നാലാം സ്ഥാനത്തെത്തിയ മിൽഖ നാലാം സ്ഥാനത്തെ ഫിനിഷിനും ഒരു സ്വരം നൽകി, ഒരു നേട്ടം കൈവരിക്കുന്നതിനും മുൻപ് ഒരു അന്താരഷ്ട്രവേദിയിൽ ഇത്തരത്തിലുള്ള അടുത്തുടെ പോകുന്ന നഷ്ടങ്ങൾ ഉണ്ടാകുമെന്ന് രാജ്യത്തെ ഓർമിപ്പിച്ചു.
****
“ഞാൻ ക്രിക്കറ്റോ അത്ലറ്റിക്സോ തിരഞ്ഞെടുത്തേനേ, പക്ഷേ എനിക്ക് ഇഷ്ടപെട്ടത് തിരഞ്ഞെടുക്കാനുള്ള അവസരം എപ്പോഴും ഉണ്ടായിരുന്നു. ഞാൻ അച്ഛനോടൊപ്പം ഗോൾഫിനു പോകുമായിരുന്നു, തുടക്കം മുതലേ അതെനിക്ക് ആശ്വാസം നൽകി. അദ്ദേഹം എന്റെ താല്പര്യം മനസ്സിലാക്കി, അദ്ദേഹം വളരെയധികം പിന്തുണ നൽകിയിരുന്നു.”
— ജീവ് അച്ഛനെ കുറിച്ച്, ഇന്ത്യൻ എക്സ്പ്രസ്
മിൽഖ സിങിന് അദ്ദേഹത്തിന്റെ മകൻ ജീവിനെ ഒരു ഐഎഎസ് ഉദ്യോഗസ്ഥാനക്കാനായിരുന്നു ആഗ്രഹം. മകന് ഗോൾഫിനോടുള്ള ഇഷ്ടം ശ്രദ്ധയിൽപ്പെട്ടതിനാൽ അദ്ദേഹം മനസുമാറ്റുകയായിരുന്നു.. പിന്നീട് ജീവ് അമേരിക്കയിൽ നിന്നും ഒരു സ്കോളർഷിപ് നേടി, 1998ൽ ഇന്ത്യയിൽ നിന്നും യൂറോപ്യൻ ടൂറിന് പോകുന്ന ആദ്യ താരമായി, നാലു കിരീടങ്ങൾ നേടി. ജീവ് അർജുന അവാർഡും പത്മ ശ്രീയും വാങ്ങുന്നത് കണ്ടതാണ് അച്ഛനെന്ന നിലയിൽ തന്റെ ഏറ്റവും വലിയ സന്തോഷം എന്ന് മിൽഖ പറഞ്ഞിരുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യ സമ്പദ്വ്യവസ്ഥയെ ഉദാരവൽക്കരിക്കുകയും ആഗോള രീതികളുമായി എളുപ്പത്തിൽ കൂടിച്ചേരുകയും ചെയ്തു. ട്രാക്കിലും ഫീൽഡിലും ഇതിഹാസമായ ഒരാളുടെ മകൻ ഒരു ഗോൾഫ് സൂപ്പർസ്റ്റാർ ആകുന്നത് ഇന്ത്യ അതിന്റെ കായിക ചുറ്റുപാട് വിപുലീകരിക്കുന്നതിന്റെയും ഒരു ആഗോള താരമാകുന്നതിന്റെയും ശക്തമായ അടയാളമായിരുന്നു.
****
“കഴിഞ്ഞ 55 വർഷമായി രാവിലെ ഒരു ഗ്ലാസ് ബിയറും രാത്രിയിൽ ഒരു പെഗ് വിസ്കിയും ഞാൻ കഴിക്കും. രണ്ടു മുട്ടയും ടോസ്റ്റിന്റെ രണ്ടു ഭാഗവും ജ്യൂസിനോടൊപ്പം കഴിക്കും. ഉച്ചഭക്ഷണമായി പരിപ്പിനൊപ്പം ഒന്ന് രണ്ട് ചപ്പാത്തിയോ, കെർഡ് റൈസോ കഴിക്കും. അത്താഴത്തിനു നല്ല രീതിയിൽ ഞാൻ ഭക്ഷണം കഴിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി”
— അദ്ദേഹത്തിന്റെ ആഹാര ക്രമം, ഇന്ത്യൻ എക്സ്പ്രസ്