മലബന്ധം ഒഴിവാക്കാൻ ദ്രാവകങ്ങൾ കുടിക്കുന്നത് സഹായിക്കും. മലബന്ധം അകറ്റാൻ ചില ജ്യൂസുകൾ സഹായിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ഇവ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും വ്യത്യസ്ത പോഷകങ്ങൾ നൽകുകയും ചെയ്യും.
മലബന്ധം അകറ്റാൻ സഹായിക്കുന്ന മികച്ച ജ്യൂസുകൾ
ഹൈലൈറ്റ്:
- ധാരാളം ഫൈബർ കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും
- ജ്യൂസുകൾക്ക് ഒന്നിലധികം പോഷകങ്ങൾ നൽകാൻ കഴിയും
- മലബന്ധത്തിനെതിരെ പോരാടാൻ ആപ്പിൾ ജ്യൂസ് സഹായിക്കും
പതിവായുള്ള വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാം. അത്തരത്തിൽ മലബന്ധം എന്ന പ്രശ്നത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന പോഷക സമൃദ്ധമായ ചില ജ്യൂസുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.
മലബന്ധം അകറ്റാൻ ചില ജ്യൂസുകൾ
മലബന്ധത്തെ ഫലപ്രദമായി നേരിടാൻ നിരവധി വീട്ടുവൈദ്യങ്ങൾ നിങ്ങളെ സഹായിക്കും. ശരിയായ ഭക്ഷണക്രമം മലബന്ധം തടയുന്നതിനും അകറ്റുന്നതിനും സഹായിക്കും. മലബന്ധം വരുമ്പോൾ ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ചേർക്കാൻ നിർദ്ദേശിക്കുന്നു. മലബന്ധത്തിൽ നിന്ന് ആശ്വാസം നേടാൻ ജ്യൂസുകൾ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? മലബന്ധം തടയാൻ ആവശ്യമായ വെള്ളം കുടിക്കാനും നിർദ്ദേശിക്കുന്നു. മലബന്ധം ഒഴിവാക്കാനും ദ്രാവകങ്ങൾ സഹായിക്കും. ഇവ നിങ്ങളെ ജലാംശം നിലനിർത്തുകയും വ്യത്യസ്ത പോഷകങ്ങൾ നൽകുകയും ചെയ്യും. മലബന്ധത്തിനെതിരെ പോരാടുന്നതിനും ഒന്നിലധികം പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ജ്യൂസുകൾ ഇതാ.
1. ആപ്പിൾ ജ്യൂസ്
വിറ്റാമിൻ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ആപ്പിൾ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് കലോറിയും കൊഴുപ്പും ഇല്ലാത്തതാണ്. മലബന്ധത്തിനെതിരെ പോരാടുന്നതിന് ആപ്പിൾ ജ്യൂസ് ഗുണം ചെയ്യും. മലബന്ധത്തിനെതിരെ പോരാടുന്നതിന് ആപ്പിൾ ജ്യൂസ് മിതമായി കുടിക്കുവാൻ ശ്രദ്ധിക്കുക.
ആര്യവേപ്പ് എന്ന ഔഷധശാല; അറിയണം ഈ 10 ഗുണങ്ങൾ
2. പിയർ ജ്യൂസ്
പിയർ ജ്യൂസിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പിയർ ജ്യൂസ് മലബന്ധം ഒഴിവാക്കാനും സഹായിക്കും. കുട്ടികൾക്ക് മലബന്ധം ചികിത്സിക്കുന്നതിനും ഇത് അനുയോജ്യമാണ്. മികച്ച രുചിക്കായി നിങ്ങൾക്ക് കുറച്ച് നാരങ്ങ നീര് അല്ലെങ്കിൽ കല്ലുപ്പ് എന്നിവ ഇതിലേക്ക് ചേർക്കാം.
3. നാരങ്ങ വെള്ളം
നാരങ്ങ നീരിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിനും നാരങ്ങ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഈ ജ്യൂസിന് മലബന്ധം കുറയ്ക്കാനും കഴിയും. ഈ പാനീയം തയ്യാറാക്കാൻ പകുതി നാരങ്ങയുടെ നീര് ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ ചേർക്കാം. രുചിക്കായി നിങ്ങൾക്ക് കുറച്ച് തേനും അതിലേക്ക് ചേർക്കാം.
4. പ്രൂൺ ജ്യൂസ്
പ്രൂൺ ജ്യൂസിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പ്ലം കൊണ്ട് തയ്യാറാക്കുന്ന ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന പ്രശ്നത്തെ ഒഴിവാക്കുകയും ചെയ്യുന്നു. മലബന്ധത്തിനെതിരെ പോരാടുന്നതിന് നിങ്ങൾക്ക് ഉണങ്ങിയ പ്ലം കഴിക്കാവുന്നതുമാണ്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ ജ്യൂസ് സഹായകമാണ്.
ശ്രദ്ധിക്കുക: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും വിദഗ്ദ്ധ വൈദ്യോപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.
കുട്ടികളിലെ മലബന്ധത്തിന് പരിഹാരം ഉണക്കമുന്തിരി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : best juices to get relief from constipation
Malayalam News from malayalam.samayam.com, TIL Network