കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി താരിഖ് അൻവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ലോക്സഭാംഗമായ കെ മുരളീധരനെ യുഡിഎഫ് കൺവീനര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതായി വാര്‍ത്തകള്‍ വരുന്നത്.
കെ മുരളീധരൻ Photo: TNN/File
ഹൈലൈറ്റ്:
- ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ല
- ചെന്നിത്തലയ്ക്ക് മികച്ച പരിഗണന
- ഹൈക്കമാൻഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്
ഇരുഗ്രൂപ്പുകളുടെയും അഭിപ്രായം പരിഗണിക്കാതെ പ്രതിപക്ഷ നേതാവായി വിഡി സതീശനെയും കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും നിയോഗിച്ച ഹൈക്കമാൻഡ് തീരുമാനത്തിനു പിന്നാലെയാണ് യുഡിഎഫ് കൺവീനര്‍ സ്ഥാനം സംബന്ധിച്ചും തീരുമാനമുണ്ടായിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളുടെ പേരുകളും മുൻപ് യുഡിഎഫ് കൺവീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു.
Also Read: ‘അഭിപ്രായ സ്വാതന്ത്രം നഷ്ടമായി’: ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎൻ
ബിജെപി സിറ്റിങ് സീറ്റായ നേമത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റു നേതാക്കളാരും മത്സരിക്കാൻ തയ്യാറാകാതിരുന്നപ്പോള്‍ പാര്‍ലമെൻ്റ് അംഗമായ കെ മുരളീധരൻ മത്സരിക്കാൻ എത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ മുരളീധരന് ഹൈക്കമാൻഡ് മികച്ച സ്ഥാനം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം രമേശ് ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കും. എന്നാൽ ചെന്നിത്തലയുടെ അഭിപ്രായം പരിഗണിച്ച് അദ്ദേഹത്തിന് കേരളത്തിൽ നിന്നുകൊണ്ടു തന്നെ പ്രവര്‍ത്തിക്കാം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എഐസിസിയിൽ തുടരും. യുഡിഎഫ് കൺവീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന മുതിര്‍ന്ന നേതാവ് കെവി തോമസ്, മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവര്‍ക്കും ഉയര്‍ന്ന സ്ഥാനം നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
യുഡിഎഫ് കൺവീനര്‍ നിയമം സംബന്ധിച്ച് താരിഖ് അൻവര്‍ കേരളത്തിലെ നേതാക്കളുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ തിരികെ അധികാരത്തിലെത്തിക്കുക എന്നതായിരിക്കും മുരളീധരൻ്റെ പ്രധാന ലക്ഷ്യം. യുഡിഎഫ് വിട്ടുപോയ ഘടകകക്ഷികളെ തിരിച്ചെത്തിക്കാനും മുന്നണിയെ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് മുരളീധരൻ നടത്താനുള്ളത്.
ട്രാക്കിലെ ഇതിഹാസം മില്‍ഖാ സിങ് ഇനി ഓര്മ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : congress high command reportedly decides k muraleedharan as udf convener
Malayalam News from malayalam.samayam.com, TIL Network