Sumayya P | Samayam Malayalam | Updated: 19 Jun 2021, 04:21:12 PM
രാജ്യത്തെ ഗര്‍ഭിണികള്‍ക്കും 12നു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്സിന് നല്‍കുന്നതിനും നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം
ഐസിയുവില്‍ 89.4%വും വാക്സിന് എടുക്കാത്തവര്‍
കൊവിഡ് ബാധിച്ച ശേഷം രോഗം മൂര്‍ച്ഛിച്ച് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 89.4 ശതമാനം പേരും വാക്സിന് എടുക്കാത്തവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിനെടുത്തവരില്‍ രോഗ ബാധ കുറവായിരിക്കുമെന്നും ബാധിച്ചാല്‍ തന്നെ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്നുമുള്ള കണ്ടെത്തലുകള്‍ക്ക് അടിവരയിടുന്നതാണ് കുവൈറ്റ് മന്ത്രാലയത്തിന്റെ കണക്കുകള്‍. കുവൈറ്റില്‍ ഓക്സ്ഫോഡ് ആസ്ട്ര സെനക്കയുടെ രണ്ട് ഡോസും എടുത്തവരില്‍ 92 ശതമാനം പേര്‍ക്കും കൊവിഡ് ബാധ കാരണം ആശുപത്രിയില്‍ പോവേണ്ടിവന്നിട്ടില്ല. ഫൈസര്‍ വാക്സിന് സ്വീകരിച്ചവരില്‍ ഇതിന്റെ നിരക്കാവട്ടെ 94 ശതമാനവുമാണ്. ജനിതക മാറ്റം സംഭവിച്ച വൈറസുകളെ ഉള്‍പ്പെടെ പ്രതിരോധിക്കുന്നതില്‍ ഈ വാക്സിനുകള്‍ വിജയമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗര്‍ഭിണികള്‍ക്കും കൗമാരക്കാര്‍ക്കും ആഗ്സ്ത് മുതല്‍ വാക്സിന്
രാജ്യത്തെ ഗര്‍ഭിണികള്‍ക്കും 12നു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്സിന് നല്‍കുന്നതിനും നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ രിദ അറിയിച്ചു. ഈ രണ്ടു വിഭാഗങ്ങളിലും കൊവിഡ് വാക്സിന് സുരക്ഷിതമാണെന്ന അന്താരാഷ്ട്ര തലത്തിലെ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ മുതല്‍ ഇവര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ആരംഭിക്കും. ആഗസ്ത് മുതല്‍ വിതരണം ചെയ്ത് തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് വാക്സിന് വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനായി 30ലേറെ വാക്സിനേഷന് കേന്ദ്രങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. വാക്സിനേഷന് നിരക്ക് പരമാവധി വര്ധിപ്പിക്കന്നതിലൂടെ ഐസിയു നിരക്കും മരണ നിരക്കും പരമാവധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീട്ടുജോലിക്കാര്ക്കിടയില് വാക്സിനേഷന് ക്യാംപയിന്
രാജ്യത്തെ വിവിധ തൊഴില്‍ വിഭാഗങ്ങള്‍ക്കിടയില്‍ വാക്സിനേഷന് ക്യാംപയിന് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടുജോലിക്കാര്‍ക്കുള്ള വാക്സിന് ഇന്ന് മുതല്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ഇവര്‍ക്കായി സൗകര്യപ്രദമായ പ്രത്യേക സ്ഥലങ്ങളില്‍ വച്ചാണ് വാക്സിന് നല്‍കുക. വ്യാപാര സ്ഥാപനങ്ങള്‍, പള്ളികള്‍, തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ നേരത്തേ ഇത്തരം പ്രത്യേക ക്യാംപയിനുകള്‍ മന്ത്രാലയം നടത്തിയിരുന്നു. അതിനിടെ, ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവര്‍ക്കുള്ള രണ്ടാം ഡോസ് വിതരണവും കുവൈറ്റില്‍ ആരംഭിച്ചു. നേരത്തേ കൊവിഡ് ബാധിച്ചവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിനും വിതരണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട സന്ദേശം മൊബൈലില്‍ ലഭിക്കുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
27 മുതല്‍ വാക്സിന് എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല
അതിനിടെ, ജൂണ്‍ 27 മുതല്‍ കുവൈറ്റിലെ പൊതു ഇടങ്ങളില്‍ വാക്സിന് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം പ്രവേശനം നല്‍കൂ എന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഡെല്‍റ്റ വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വാക്സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്കു മാത്രമേ 27 മുതല്‍ ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, സലൂണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ‘ഇമ്മ്യൂണ്‍’ ആപ്പില്‍ വാക്സിന് എടുത്തു എന്നതിന്റെ തെളിവ് പരിശോധിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 99 1percentage of people who died due to covid-19 were not vaccinated kuwait
Malayalam News from malayalam.samayam.com, TIL Network