Jibin George | Samayam Malayalam | Updated: Jan 14, 2022, 4:45 PM
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ്-19 അവലോകന യോഗത്തിലാണ് കൊവിഡ് വ്യാപനം സംബന്ധിച്ച് സംസ്ഥാനത്ത് പുതിയ തീരുമാനങ്ങൾ ഉണ്ടായത്. ജനുവരി 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ല
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കുന്നു.
- ഒൻപതാം ക്ലാസ് വരെ ഓൻലൈൻ ക്ലാസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക.
- ജനുവരി 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ല.
‘കോടതി മുറിക്കുള്ളിൽ നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം’; ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടതിൽ പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര
ജനുവരി 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ല. എന്നാൽ, പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പതിവ് പോലെ നടക്കും. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും.
മുൻപ് ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ച ലോക്ക്ഡൗൺ, രാത്രികാല നിയന്ത്രണം എന്നീ നിയന്ത്രണങ്ങൾ തൽക്കാലം വേണ്ടെന്നും കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂളുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവങ്കുട്ടി മുഖ്യമന്ത്രിയെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. സ്കൂളുകൾ അടയ്ക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ എങ്ങനെ നടത്തണമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് അടുത്ത ദിവസം നിർദേശങ്ങൾ പുറത്തിറക്കും.
ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച കേന്ദ്ര സർക്കാർ നടപടി; ചരിത്രത്തോടുള്ള നീതി നിഷേധം: ഡിവൈഎഫ്ഐ
കൊവിഡ് വ്യാപനം രൂക്ഷമായാൽ അതാത് സ്ഥാപനങ്ങൾ അടച്ചിടാമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മേലാധികാരികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. സ്കൂളുകൾ, കോളേജുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൻ മേലാധികാരികൾക്ക് അടച്ചിടാം. സർക്കാർ പരിപാടികൾ പരാമാവധി ഓൺലൈൻ ആക്കാനും അവലോകന യോഗത്തിൽ തീരുമാനമായി.
ലക്ഷങ്ങൾ സ്വപ്നം കണ്ട് പ്രകാശനും അമ്മയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : pinarayi vijayan government decide closing down schools again due to covid-19 cases in kerala
Malayalam News from Samayam Malayalam, TIL Network