ഹൈലൈറ്റ്:
- യോഗി ആദിത്യനാഥ് ദളിത് കുടുംബത്തെ സന്ദർശിച്ച് ഭക്ഷണം കഴിച്ചു.
- ബിജെപി പ്രവർത്തകനുമായ അമൃത് ലാൽ ഭാരതിയുടെ വീട്ടിലാണ് യോഗി എത്തിയത്.
- നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിട്ട സാഹചര്യത്തിലാണ് യോഗിയുടെ നീക്കം.
ലൈംഗിക ബന്ധത്തോട് ‘നോ’ പറയാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി
ദളിത് വിഭാഗത്തിൽ നിന്നുള്ളയാളും ബിജെപി പ്രവർത്തകനുമായ അമൃത് ലാൽ ഭാരതി എന്നയാളുടെ ഗോരഖ്പൂരിലെ വീട്ടിലെത്തിയാണ് യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ഭക്ഷണം കഴിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാൻ യോഗി തയ്യാറായില്ല. കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക് ആർക്കും നീതി ഉറപ്പാക്കാൻ കഴിയില്ലെന്നായിരുന്നു യോഗിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപ് പിന്നാക്ക ദളിത് വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗി നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ചുള്ള നിർദേശം മുഖ്യമന്ത്രിക്ക് ബിജെപി ദേശീയ നേതൃത്വം കൈമാറിയിട്ടുണ്ട്.
ബിജെപിയിൽ നിന്ന് എത്തിയ 14 എംഎൽഎമാരുൾപ്പടെയുള്ള നേതാക്കളെ ഉൾപ്പെടുത്തി വിശാല സഖ്യത്തിന് തയ്യാറെടുക്കുകയാണ് അഖിലേഷ് യാദവ്. ബിജെപി വിട്ടവർ ഇന്ന് സമാജ് വാദി പാർട്ടിയിൽ ചേർന്നു. ഭീം ആർമി നേതാവ് ചന്ദ്രശേഖ ആസാദ് എസ്പി ആസ്ഥാനത്ത് എത്തിയതായി റിപ്പോർട്ടുണ്ട്.
‘കൊവിഡിനൊപ്പം ഒമിക്രോൺ വേഗത്തിൽ ആളുകളിലേക്ക് എത്തുന്നു’; ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാശ്വവത്കരിക്കപ്പെട്ടവരോടും ബിജെപി കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ നിന്നും രാജിവെച്ചതെന്ന് യോഗി ആദിത്യനാഥ് സർക്കാരിൽ നിന്നും രാജിവെച്ച് സമാജ് വാദി പാര്ട്ടിയിലെത്തിയ സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്നും പുറത്തുപോയ മൗര്യയ്ക്കെതിരെ രൂക്ഷമായ നിലപാടാണ് ബിജെപി നടത്തുന്നത്. മകൻ ഉത്കർഷിന് നിയമസഭാ സീറ്റ് നൽകാത്തതിനാലാണ് മൗര്യ പാർട്ടി വിട്ടതെന്ന് ബിജെപി ആരോപിച്ചു.
സാന്ത്വനത്തിൽ കയറിപ്പറ്റാൻ തമ്പിയുടെ പുതിയ നമ്പർ
Web Title : uttar pradesh chief minister yogi adityanath visit dalit family
Malayalam News from Samayam Malayalam, TIL Network