യോഗി സര്‍ക്കാരിൽ നിന്ന് മുതിര്‍ന്ന മന്ത്രിമാരും പിന്നോക്ക നേതാക്കളും രാജിവെക്കുന്നത് കാറ്റ് ഗതിമാറി വീശുന്നതിൻ്റെ സൂചനയാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
സഞ്ജയ് റാവത്ത് Photo: BCCL/File
ഹൈലൈറ്റ്:
- ബിജെപിയ്ക്കെതിരെ ശിവേസന നേതാവ്
- കൂടുതൽ മന്ത്രിമാര്‍ രാജിവെക്കും
- ഇത് തുടക്കം മാത്രമെന്ന് സഞ്ജയ് റാവത്ത്
ഇതിനോടകം യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ആറ് എംഎൽഎമാരാണ് ബിജെപി വിട്ടത്. പാര്‍ട്ടി വിട്ടവരിൽ മൂന്ന് മന്ത്രിമാരുമുണ്ട്. പിന്നോക്കവിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. രാജിവെച്ചവര്‍ സമാജ്വാദി പാര്‍ട്ടിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിൽ നിന്ന് ധരം സിങ് സൈനി കൂടി രാജിവെച്ചതോടെ നാലു ദിവസത്തിനിടെ രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. ഇതിനിടെയായിരുന്നു കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം.
Also Read: ഒരു സാക്ഷിപോലും കൂറുമാറിയില്ല, ആ അഭിമുഖവും ഫ്രാങ്കോയ്ക്ക് അനുകൂലമായി, നടന്നതെന്ത്? അഭിഭാഷകൻ പറയുന്നു
രാജിവെക്കുന്ന മന്ത്രിമാരുടെ എണ്ണം ഇനിയും കൂടുമെന്നായിരുന്നു വാര്‍ത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. അഞ്ച് വര്‍ഷമായി സമ്മര്‍ദ്ദത്തിൽ ജോലി ചെയ്യുന്ന മനുഷ്യരുടെ കാര്യം നോക്കൂ. ബിജെപിയുടെ കീഴിൽ ഒരു ജോലിയും നടന്നിട്ടില്ല. സംസ്ഥാനം ഭരിക്കുക എന്നു പറഞ്ഞാൽ ഇവന്റ് മാനേജ്മെന്റ് പോലെയല്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. 80- 20 അനുപാതത്തിൽ വിഭജിക്കുന്നത് ഭരണം കിട്ടാൻ ഉപകരിച്ചേക്കും, പക്ഷെ സംസ്ഥാനത്തും രാജ്യത്തും വികസനം ഉണ്ടാകില്ല. സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിൽ തൊഴിലില്ലാത്ത നിരവധി പേരെ താൻ കണ്ടെന്നും സംസ്ഥാനത്ത് മാറ്റം ആവശ്യമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരും ഒബിസി നേതാക്കളും പാര്‍ട്ടി വിടുമ്പോള്‍ കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്ന് വ്യക്തമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Also Read: കൊവിഡ്: സ്കൂളുകൾ അടച്ചിടും, രാത്രി കർഫ്യൂ ഇല്ല; പുതിയ തീരുമാനങ്ങൾ
ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു പല നേതാക്കളും പാര്‍ട്ടി വിട്ടത്. എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും ഉടൻ തന്നെ പത്ത് മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിൽ 50 മുതൽ 100 വരെ സീറ്റുകളിൽ ശിവസേന മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. കര്‍ഷകനേതാവ് രാകേഷ് ടികായത്തുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ ഇത് രാഷ്ട്രീയയോഗമായിരുന്നില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. കര്‍ഷകരുടെ പോരാട്ടം ഇനിയും തുടരേണ്ടതുണ്ടെന്നും പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഫെബ്രുവരി 10 മുതൽ മാര്‍ച്ച് ഏഴ് വരെ ഏഴു ഘട്ടങ്ങളായാണ് യുപി തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണൽ.
പിടിയാനയുടെ തേറ്റയും പല്ലും വിൽക്കാൻ ശ്രമം, 2 പേർ തൃശൂരിൽ അറസ്റ്റിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : shiv sena leader sanjay raut says 10 more ministers will resign from yogi cabinet
Malayalam News from Samayam Malayalam, TIL Network