ഹൈലൈറ്റ്:
- മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു
- മടങ്ങിയെത്തുക ജനുവരി 30ന്
- മന്ത്രിസഭാ യോഗങ്ങളിൽ ഓൺലൈനായി പങ്കെടുക്കും
അമേരിക്കയിലെ മയോ ക്ലിനിക്കിൽ മൂന്നാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്. ഈ മാസം 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിൽ തുടരുകയെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും.
Also Read : ‘ചാൻസലറായി തുടരണം’; ഒടുവിൽ വെള്ളക്കൊടി? ഗവർണർക്ക് കത്തെഴുതി മുഖ്യമന്ത്രി
മുഖ്യമന്ത്രി വിദേശത്തേക്ക് പോയെങ്കിലും മന്ത്രിസഭയിലെ ആർക്കും പകരം ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. പതിവ് പോലെ ബുധനാഴ്ചകളിൽ തന്നെ മന്ത്രിസഭ ചേരും. നേരത്തെ 2018ലും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരുന്നു. അന്നും മറ്റാർക്കും ചുമതല കൈമാറിയിരുന്നില്ല.
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വീണ്ടും തുടർ ചികിത്സക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. തുടർ ചികിത്സയ്ക്കായി നേരത്തെ തന്നെ അദ്ദേഹം അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് സാഹചര്യവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
Also Read : കുനൂർ ഹെലികോപ്റ്റർ ദുരന്തം: അട്ടിമറിയോ തകരാറോ ഇല്ല, കാരണം വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്
അമേരിക്കയിലേക്ക് പോകുന്ന വിവരം മുഖ്യമന്ത്രി ഇന്നലെ ഫോണിൽ ഗവർണ്ണറെ വിളിച്ചു അറിയിച്ചിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. സര്‍വകലാശാലയുടെ ചാൻസലറായി തുടരണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട്.
കൊവിഡ്: സ്കൂളുകൾ അടച്ചിടും, പുതിയ തീരുമാനങ്ങൾ നോക്കാം
Web Title : kerala cm pinarayi vijayan left to america for medical treatment
Malayalam News from Samayam Malayalam, TIL Network