ഹൈലൈറ്റ്:
- ദുബായിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ -524
- ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ- 568
Also Read: നാട്ടിൽ ലീവിന് വന്ന പ്രവാസിയും, മെഗാ തിരുവാതിര തന്നെയാണ് ട്രോളുകളിൽ നിറയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുഎഇ ഏവിയേഷൻ അതോറിറ്റി ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ട് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ യുഎഇയോട് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ -524, ദുബായിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ- 568 വിമാനവുമാണ് ഒരേസമയം ഒരേ റൺവേയിൽ നിന്ന് പറക്കാൻ ഒരുങ്ങിയത്. വിമാനം പുറപ്പെടാൻ അഞ്ച് മിനിറ്റ് മുമ്പാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
Also Read: ഖത്തറില്‍ ലൈസന്‍സില്ലാതെ വീടുകളില്‍ ടൂറിസ്റ്റുകളെ താമസിപ്പിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴ
മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിലായിരുന്നു ഈ രണ്ട് വിമാനങ്ങളുടേയും ടേക്ക് ഓഫ്. രണ്ട് വിമാനങ്ങളും ഒരേസമയം റൺവേയിലേക്ക് തിരിഞ്ഞപ്പോൾ തന്നെ എയർ ട്രാഫിക് കൺട്രോളർ ഇടപ്പെട്ടു. ഇത് നിയന്ത്രിക്കാൻ സാധിച്ചതിനാൽ ഒഴിവായത് വലിയ ദുരന്തം ആണ്. കുറച്ച് സമയത്തിന് ശേഷം രണ്ട് വിമാനങ്ങളും പറന്നുയർന്നു. യുഎഇയിലെ എയർ ആസിഡന്റ് ഇൻവെസ്റ്റിഗേറ്റർ വിദശമായ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
ഞാന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം ലാലേട്ടന് കഴിച്ചു
Web Title : major collision between two emirates plane was averted during take-off at dubai airport
Malayalam News from Samayam Malayalam, TIL Network