Lijin K | Samayam Malayalam | Updated: Jan 15, 2022, 8:33 AM
പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണം. വനിതാ കമ്മീഷൻ ഒപ്പമുണ്ടാകുമെന്നാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന കമ്മീഷനും
ഫ്രാങ്കോ മുളയ്ക്കൽ, രേഖ ശർമ
ഹൈലൈറ്റ്:
- ഫ്രാങ്കോ കേസ് വിധി ഞെട്ടിക്കുന്നത്
- പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണം
- പ്രതികരിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ
പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണം. വനിതാ കമ്മീഷൻ ഒപ്പമുണ്ടാകുമെന്നാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണമെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സമാനമായ പ്രതികരണമായിരുന്നു സംസ്ഥാന വനിതാ കമ്മീഷനും വിധിയ്ക്ക് പിന്നാലെ നടത്തിയത്.
വിധി ആശങ്കാജനകമാണ്, പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നായിരുന്നു സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയുടെ ആദ്യപ്രതികരണം. കന്യാസ്ത്രീയുടെ കേസിൽ പോലീസ് ജാഗ്രതയോടെ ഇടപ്പെട്ടിരുന്നു. തെളിവുകൾ കോടതിയിലെത്തിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി പഠിച്ചതിന് ശേഷമേ പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് പറയാനാകൂവെന്നും സതീദേവി പറഞ്ഞിരുന്നു.
അഭിലാഷിനെ സാക്ഷിയായി വിസ്തരിച്ചു; തെളിവായത് അഭിമുഖമോ? സി. അനുപമ അന്നു പറഞ്ഞത്
ബലാത്സംഗ കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പുവരുത്താൻ കഴിയണമെന്നും വനിതാ കമ്മീഷൻ പ്രതികരിച്ചിരുന്നു. പ്രോസിക്യുഷനും പോലീസും അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്ന ആവശ്യവും സതീദേവി ഉന്നയിച്ചിരുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പറഞ്ഞത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിധി പ്രസ്താവനത്തിൽ ജഡ്ജി വ്യക്തമാക്കുകയായിരുന്നു.
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ വിധി വന്നത്. കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016വരെയുള്ള കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.
കൊവിഡ്: സ്കൂളുകൾ അടച്ചിടും, പുതിയ തീരുമാനങ്ങൾ നോക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : national womens commission chairperson rekha sharma on franco mulakkal case
Malayalam News from Samayam Malayalam, TIL Network