മനാമ > കോവിഡ് കേസുകളും മരണവും വര്‍ധിച്ച സാഹചര്യത്തില്‍ ഒമാനില്‍ ഞായറാഴ്ച മുതല്‍ വീണ്ടും രാത്രികാല യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലുവരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചു.
പൊതുസ്ഥലങ്ങളും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാത്രി കാല ലോക്ഡൗണ്‍ തുടരുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. അവശ്യ സേവന വിഭാഗങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ഫാക്ടറികള്‍, പത്ര സ്ഥാപനങ്ങള്‍ തുടങ്ങി മുന്‍കാല ഇളവുണ്ടായിരുന്നവയെ ലോക്ഡൗണില്‍ നിന്നും ഒഴിവാക്കി. ഹോം ഡെലിവറിക്കും വിലക്കില്ല.
ഒമാനില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2,42,723 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 213,880 പേര്‍ക്ക് രോഗം ഭേദമായി. 2,626 പേര് മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പ്രതിദിന മരണം ആദ്യമായി 33 കടന്നു. മൂന്ന പേരില്‍ ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിച്ചു. രാജ്യത്ത് പലയിടത്തും തീവ്ര പരിചരണത്തില്‍ കോവിഡ് രോഗികള്‍ക്ക് അനുവദിച്ച ശേഷിയലും കൂടുതലാണ് രോഗികള്‍. തീവ്രപരിചരണ വിഭാഗത്തില്‍ 338 പേര് ചികിത്സയിലുണ്ട്. മൊത്തം ആശുപത്രി ശേഷിയുടെ 99 ശതമാനമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..