Sumayya P | Lipi | Updated: 19 Jun 2021, 05:06:00 PM
വാക്സിനേഷന് കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് മുന്‍കൂര്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈലൈറ്റ്:
- 45 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിന് സ്വീകരിക്കുന്നതിനായി ഇന്നലെ വരെ 12,863 പേരാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത്.
- കണ്വെന്ഷന് സെന്റര്‍ വാക്സിനേഷന് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
- വാക്സിന് വിതരണത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു
അതേസമയം, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് മാത്രമായിരിക്കും വാക്സിന് ലഭ്യമാവുക. തറസ്സുദ് പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതുവഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യാതെ വാക്സിനേഷന് സെന്ററിലെത്തിയാല്‍ വാക്സിന് ലഭിക്കില്ല. വാക്സിനേഷന് കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് മുന്‍കൂര്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 45 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിന് സ്വീകരിക്കുന്നതിനായി ഇന്നലെ വരെ 12,863 പേരാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത്.
സാധാരണ ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയും വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയുമായിരിക്കും എക്സിബിഷന് സെന്ററില്‍ വാക്സിന് വിതരണം. അവധി ദിവസമായ വെള്ളിയും ശനിയും രാവിലെ ഒന്‍പതിനും വൈകിട്ട് നാലിനും ഇടയിലുള്ള സമയത്ത് വാക്സിന് നല്‍കും. മുത്റ, ബൗഷര്‍, അല്‍ സീബ്, അല്‍ അമീറത്ത് എന്നീ ഗവര്‍ണറേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ ഒമാന്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ നിന്നായിരിക്കും വാക്സിന് ലഭിക്കുക. ഖുരിയാത്തിലെ അല്‍ സഹല്‍ ഹെല്‍ത്ത് സെന്റര്‍, സീബിലെ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ഈ ഗവര്‍ണറേറ്റുകളിലെ എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചിടും.
Also Read: സൗദിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് ജൂലൈ മുതല്‍
ഖുരിയാത്തിലെ അല്‍ സഹല്‍ ഹെല്‍ത്ത് സെന്ററില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വാക്സിന് നല്‍കും. സീബിലുള്ള ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനില്‍ ഒരുക്കിയിട്ടുള്ള ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ വൈകിട്ട് നാലിനും രാത്രി ഒന്‍പതിനും ഇടയിലുള്ള സമയത്തായിരിക്കും വാക്സിന് നല്‍കുക. കണ്വെന്ഷന് സെന്റര്‍ വാക്സിനേഷന് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വാക്സിന് വിതരണത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. റോയല്‍ ഒമാന്‍ പോലിസിന്റെയും സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഡയരക്ടറേറ്റ് ജനറലിന്റെയും സഹകരണത്തോടെയാണ് ഇവിടെ ആവശ്യമായ സംവിധാനങ്ങള്‍ ആരോഗ്യമന്ത്രാലയം ഒരുക്കിയത്.
ഒമാനില്‍ കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച മാസ് വാക്സിനേഷന് ഡ്രൈവിന്റെ രണ്ടാം ഘട്ടത്തിലാണ് 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് നാളെ മുതല്‍ വാക്സിന് വിതരണം തുടങ്ങുന്നത്. ഇതുവരെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കിഡ്നി രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, ആസ്ത്മ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഒമാനില്‍ വാക്സിന് നല്‍കുന്നത്.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന മൂന്നാം ഘട്ട മാസ് ഡ്രൈവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ രംഗത്തെ മറ്റ് ജീവനക്കാര്‍ക്കും വാക്സിന് നല്‍കും. മെയ് 25ന് ആരംഭിച്ച മാസ് ഡ്രൈവിന്റെ ഒന്നാം ഘട്ടത്തില്‍ 70,000ത്തോളം ജനറല്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും വാക്സിന് നല്‍കിയിരുന്നു.
ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പുമായി കെജിഎംഒഎ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vaccination of 45-year-olds in oman from tomorrow
Malayalam News from malayalam.samayam.com, TIL Network