Jibin George | Samayam Malayalam | Updated: 20 Jun 2021, 08:15:00 AM
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആദ്യ ഘട്ടത്തില്‍ നാലു മുതല്‍ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുക
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. Photo: TOI
ഹൈലൈറ്റ്:
- രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിയില്ല.
- തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളാകാൻ കഴിയില്ല.
- നിർദേശങ്ങളുമായി അസം സർക്കാർ.
‘കുടിയേറ്റ മുസ്ലീം വിഭാഗം കുടുംബാസൂത്രണം നടത്തണം, എൻ്റെ വീട്ടിൽ പോലും കടന്നു കയറിയേക്കാം’: അസം മുഖ്യമന്ത്രി
പോപ്പുലേഷൻ ആൻഡ് വിമൻ എം വപർമെൻ്റ് പോളിസ് ഓഫ് അസം പ്രകാരമാകും സർക്കാർ ജോലികളിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ ഒഴിവാക്കുക. ആദ്യ ഘട്ടത്തില്‍ നാലു മുതല്‍ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുക.
കഴിഞ്ഞ ജനുവരിയിൽ നിലവിൽ വന്ന സംസ്ഥാനത്തെ പുതിയ ജനസംഖ്യ നയമനുസരിച്ചാകും ആനുകൂല്യങ്ങൾ ലഭ്യമാകുക. വായ്പ എഴുതിത്തള്ളൽ, ക്ഷേമപദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ എന്നിവയെല്ലാം ജനസംഖ്യ നയമനുസരിച്ചാകും. എന്നാൽ തേയിലത്തൊട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവർ, പട്ടിക ജാതിക്കാർ എന്നിവർക്ക് പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഇളവുകളുണ്ടാകും.
സർക്കാരിൻ്റെ ഭാഗത്ത് നിന്നും കൂടുതൽ നീക്കങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ജനസംഖ്യ – വനിത ശാക്തീകരണ നയമാകും ഉടൻ നടപ്പാക്കുക. കുടുംബത്തിലെ അംഗസംഖ്യ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കുടിയേറ്റ മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ചായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ വാക്കുകൾ.
കൊവിഡ്-19 മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളിൽ; എയിംസ് ഡയറക്ടർ
സംസ്ഥാനത്തെ കുടിയേറ്റ മുസ്ലീം വിഭാഗങ്ങൾ മാന്യമായ കുടുംബാസൂത്രണത്തിന് വിധേയമാകണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. “ഇക്കാര്യത്തിൽ മുസ്ലീം വിഭാഗവുമായി സഹകരിക്കാൻ തയ്യാറാണ്. ജനസംഖ്യ വർധനവ് രൂക്ഷമാകുന്നതിനിടെ ദാരിദ്ര്യം, ഭൂമി കയ്യേറ്റം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളും ഉയർന്നുവരുന്നുണ്ട്. മുസ്ലീം കുടുംബങ്ങൾ മാന്യമായ കുടുംബ മാനദണ്ഡങ്ങൾ സ്വീകരിക്കാൻ കഴിയുമെങ്കിൽ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ജനസംഖ്യ ഇങ്ങനെ വർധിച്ചാൽ എൻ്റെ വീടും കാമാഖ്യ ക്ഷേത്ര ഭൂമി പോലും കൈയേറ്റം ചെയ്യപ്പെടും. ഭൂമി കൈയേറ്റം പോലുള്ള സാമൂഹിക ഭീഷണികൾ തുടരുകയാണ്” – എന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.
അംഗത്വം വേണ്ട, പൂട്ടും ഇല്ല; ആർക്കും എപ്പോഴും ഇവിടെ പുസ്തകങ്ങൾ വായിക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : assam govt to implement two child norm for availing benefits says cm himanta biswa sarma
Malayalam News from malayalam.samayam.com, TIL Network