Sumayya P | Lipi | Updated: 20 Jun 2021, 09:35:00 AM
ദുബായില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചുവര്‍ക്കുമായിരിക്കും യാത്രമാനുമതി ലഭിക്കുക.
ഹൈലൈറ്റ്:
- ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് വീണ്ടും പിസിആര്‍ പരിശോധന നടത്തണം
- വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം.
48 മണിക്കൂര്‍ മുമ്പ് എടുത്ത പിസിആര്‍ പരിശോധനയുടെ ക്യൂആര്‍ കോഡ് സഹിതമുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. ഇതിനു പുറമെ, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം.
ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് വീണ്ടും പിസിആര്‍ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ സ്ഥാപന ക്വാറന്റൈനില്‍ കഴിയണമെന്നും നിബന്ധനകളില്‍ പറയുന്നു. 24 മണിക്കൂറിനകം ഇതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ക്വാറന്റൈന് നിബന്ധനയില്‍ യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇളവ് അനുവദിക്കും.
Also Read: ഒമാനില്‍ 45 വയസായവര്‍ക്ക് വാക്സിനേഷന് നാളെ മുതല്‍; രജിസ്ട്രേഷന് നിര്‍ബന്ധം
നാല് വാക്സിനുകള്‍ക്കാണ് യുഎഇയില്‍ അംഗീകാരമുള്ളത്. സിനോഫാം, ഫൈസര്‍, സ്പുട്നിക്ക് വി, ഓക്സ്ഫോഡ് ആസ്ട്രസെനക്ക എന്നിവയാണ് അവ. ഇതില്‍ ഇന്ത്യയില്‍ പ്രധാനമായും വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് ആസ്ട്രസെനക്ക ഓക്സ്ഫോഡിന് സമാനമായതിനാല്‍ അത് സ്വീകരിച്ചവര്‍ക്ക് ദുബായ് യാത്ര സാധ്യമാവും.
ഇന്ത്യക്കു പുറമേ ദക്ഷിണ ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യക്കാര്‍ക്കും ദുബൈ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തിയ ശേഷമാണ് നടപടി. ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 25 മുതലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രിം കമ്മിറ്റിയുടെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
ദേവികുളത്തെ നെറ്റ് വര്‍ക്ക് പ്രശ്നങ്ങൾ പരിഹാരിക്കാൻ ശ്രമം; എ രാജ എംഎല്‍എ പറയുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dubai eases travel restrictions for passengers from india
Malayalam News from malayalam.samayam.com, TIL Network