Sumayya P | Samayam Malayalam | Updated: Jan 21, 2022, 9:33 AM
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതിയ നിയമം പുറത്തിറക്കിയത്.
വാഹനങ്ങൾ വാടക നൽക്കുന്ന സ്ഥാപനങ്ങൾ ഒരോ വർഷവും ലൈസനസ് പുതുക്കണം. ആർടിഎക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ കടുത്ത ശിക്ഷയും പിഴയും ലഭിക്കും. ആർടിഎ അനുമതിയില്ലാതെ സ്ഥാപനങ്ങൾക്ക് അവരുടെ വാഹനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള സ്റ്റിക്കറുകൾ പതിക്കാൻ അനുവാദമുണ്ടാകില്ല.
നിയനം ലംഘിക്കുന്നവർക്ക് 10,000ദിർഹം പിഴയും കുറ്റം ആവർത്തിച്ചാൽ അതിന്റെ ഇരട്ടി തുക പിഴയും നൽകേണ്ടി വരും എന്ന് നിയമത്തിൽ പറയുന്നു. നിയമലംഘകർക്കെതിരെ ആടിഎക്ക് നടപടികൾ സ്വീകരിക്കാനുള്ള അവകാശവും നൽക്കുന്നുണ്ട്. 90 ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : new dubai resolution issued on vehicle rentals
Malayalam News from Samayam Malayalam, TIL Network