Jibin George | Samayam Malayalam | Updated: Jan 21, 2022, 9:51 AM
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,47,254 പേർക്ക് കൊവിഡ് ബാധയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻ ദിവസത്തേക്കാൾ 29,722 അധികം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്
പ്രതീകാത്മക ചിത്രം. Photo: ANI
ഹൈലൈറ്റ്:
- രാജ്യത്ത് 3,47,254 പേർക്ക് കൂടി കൊവിഡ് ബാധ.
- 703 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
- 9,692 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
അഖിലേഷ് എന്തുകൊണ്ട് കർഹാൽ തെരഞ്ഞെടുത്തു; എന്താണ് ഈ മണ്ഡലത്തിൻ്റെ പ്രത്യേകത?
മുൻ ദിവസത്തേക്കാൾ 29,722 അധികം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,47,254 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ കഴിഞ്ഞിരുന്ന 2,51,777 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 20,18,825 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94% ആണ്.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56% ആണെന്നും കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൊവിഡ് കേസുകൾ ഉയരുന്നതിനൊപ്പം രാജ്യത്ത് ഒമിക്രോൺ കേസുകളിലും വർധനയുണ്ട്. 9,692 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, കേരളം സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,197 പുതിയ കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ ഉയർന്ന തോതിലാണ് മഹാരാഷ്ട്രയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 12,306 പുതിയ കൊവിഡ് കേസുകളും 43 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം കേരളത്തിലെ പ്രതിദിന കൊവിഡ് കേസുകൾ അതിവേഗത്തിൽ ഉയരുകയാണ്. വ്യാഴാഴ്ച 46,387 പേർക്കാണ് സംസ്ഥനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര് രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
പരീക്കറുടെ മകന് ഇത്തവണയും സീറ്റ് നൽകാതെ ബിജെപി; ഉത്പലിനെ പരിഹസിച്ച് ഫഡ്നാവിസ്, ആം ആദ്മിയിലേക്ക് ക്ഷണിച്ച് കെജ്രിവാൾ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.
ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : india reports 3,47,254 new covid-19 cases in the last 24 hours
Malayalam News from Samayam Malayalam, TIL Network