തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം സിപിഎം പാര്‍ട്ടി സമ്മേളനങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. സിപിഎം അതില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. സിപിഎമ്മിന്റെ ആളുകള്‍ക്ക് രോഗം വരണമെന്ന ആഗ്രഹം സിപിഎമ്മിന് ഉണ്ടാകുമോയെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചോദിച്ചു.
സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും നടന് മമ്മൂട്ടിയെ പോലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും കോടിയേരി സതീശന് നല്കിയ മറുപടിയില്‍ ചോദിക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല.
കളക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. സമ്മേളനങ്ങള്‍ മുടങ്ങിയാല്‍ അത് പാര്‍ട്ടിയുടെ ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്ത് കോവിഡ് പോസിറ്റീവായ നൂറ് കണക്കിന് സിപിഎം നേതാക്കളുണ്ടെന്നും. പലരും ക്വാറന്റീനില്‍ പോലും പോകാതെ രോഗവാഹകരായി മാറുന്നുവെന്നുമാണ് വി.ഡി സതീശന് ആരോപിച്ചത്. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയില്ല. മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് എ.കെ.ജി സെന്ററില്‍ നിന്നാണെന്നും സതീശന് ആരോപിച്ചിരുന്നു.
Content Highlights: Kodiyeri Balakrishnan response to V.D. Satheesan