Lijin K | Samayam Malayalam | Updated: Jan 21, 2022, 2:17 PM
ഏറ്റവും കുറഞ്ഞത് 40 സീറ്റുകളെങ്കിലും നേടി ബിജെപി മണിപ്പൂരിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അശോക് സിംഗാൽ. രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ്
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- കോൺഗ്രസ്, തൃണമൂൽ നേതാക്കൾ ബിജെപിയിൽ
- ഹൃദയം ബിജെപിയ്ക്കൊപ്പമായിരുന്നെന്ന് പ്രതികരണം
- തെരഞ്ഞെടുപ്പ് ഫെബ്രുവരി 27, മാർച്ച് 3 തീയതികളിൽ
ഇംഫാൽ: അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരിൽ ബിജെപിയിലേക്ക് കൂടുതൽ നേതാക്കളെത്തുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഏക എംഎൽഎയായിരുന്ന ടോങ്ബ്രാം റബിന്ദ്രോ ബിജെപിയിൽ ചേർന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ വൈ സുർചന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിയ്ക്ക് കരുത്തേകുന്നതാണ് നേതാക്കളുടെ കടന്നുവരവ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ എ ശർദ ദേവി, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവായ അശോക് സിംഗാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുനേതാക്കളും പാർട്ടി അംഗത്വം സ്വീകരിച്ചത്. ഏറ്റവും കുറഞ്ഞത് 40 സീറ്റുകളെങ്കിലും നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിംഗാൽ പറഞ്ഞു. ആകെ 60 നിയമസഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഫെബ്രുവരി 27, മാർച്ച് 3 തീയതികളിലായി രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Also Read : ‘പനിയും പനി ലക്ഷണമുള്ളവരും പൊതുസ്ഥലങ്ങളിൽ ഇറങ്ങരുത്, ജലദോഷമുണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം’; നിർദേശങ്ങളുമായി മന്ത്രി
താൻ കോൺഗ്രസിലായിരുന്നപ്പോഴും ഹൃദയം ബിജെപിയ്ക്കൊപ്പമായിരുന്നെന്നാണ് അംഗത്വം സ്വീകരിക്കവെ സുർചന്ദ്ര പറഞ്ഞത്. “ഇന്ന് മുതൽ ഞാൻ പൂർണ്ണമായും ബിജെപിക്കൊപ്പം നിൽക്കുകയും പാർട്ടിക്ക് കൂടുതൽ വോട്ട് ലഭിക്കുന്നതിനുവേണ്ടി വലിയ പങ്ക് വഹിക്കുകയും ചെയ്യും” എന്നും സുർചന്ദ്ര പറഞ്ഞു.
ബിഷ്ണുപൂർ ജില്ലയിലെ താംഗ നിയമസഭാമണ്ഡലത്തിൽ നിന്ന് കഴിഞ്ഞ തവണ വിജയിച്ച തൃണമൂൽ നേതാവ് ജയിച്ച റബീന്ദ്രോ വികസനപ്രവർത്തനങ്ങളുടെ പേരിൽ മണ്ഡലത്തിൽ ജനകീയനായ നേതാവാണ്.
Also Read : യുപിയിൽ 40 സീറ്റില്‍ സിപിഐ; സിപിഎം സ്ഥാനാർഥികൾ അഞ്ചിടത്ത്; കരുത്ത് കാട്ടാൻ ഇടത് പാര്‍ട്ടികള്‍
അതേസമയം ഗോവയിൽ കോൺഗ്രസ് അഞ്ച് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. 2017ൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും മുൻ സംസ്ഥാന കൺവീനറുമായിരുന്ന എൽവിസ് ഗോമസ് പനജിയിൽ കോൺഗ്രസിനായി ജനവിധി തേടുമെന്നതാണ് പ്രധാന പ്രത്യേകത. 2020ൽ എഎപി വിട്ട അദ്ദേഹം കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ ചേർന്നത്. ഇതോടെ, ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 34 ആയി. 40 സീറ്റ് ആണ് ഗോവയിലുള്ളത്.
ക്വാറന്റൈൻ ഊരാക്കുടുക്കിൽ പ്രവാസികൾ… പ്രതികരണം നോക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : ahead of manipur assembly poll tmc congress leaders join bjp
Malayalam News from Samayam Malayalam, TIL Network