Sumayya P | Lipi | Updated: 20 Jun 2021, 10:36:00 AM
റാപിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലം 15 മിനിറ്റ് കൊണ്ട് ലഭിക്കും. ടെസ്റ്റ് ചെയ്യേണ്ടവര്‍ സമീപ പ്രദേശത്തുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് അപ്പോയിന്മെന്റ് എടുത്ത് ഈ പരിശോധന നടത്താവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
ഹൈലൈറ്റ്:
- രജിസ്ട്രേഷന് ഇല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നെടുത്ത ഫലം സ്വീകാര്യമല്ലെന്നും അധികൃതര്‍
- കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ എന്നിവര്‍ക്ക് ഈ നിബന്ധന ബാധകമല്ല
Also Read: ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിരോധനം നീക്കി ദുബായ്; ബുധനാഴ്ച മുതല്‍ യാത്രാനുമതി, നിബന്ധനങ്ങള്‍ ഇങ്ങനെ
റാപിഡ് ആന്റിജന്‍ ടെസ്റ്റ് രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മൂക്കില്‍ നിന്നുള്ള സ്രവം എടുത്ത് നടത്തുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലം 15 മിനിറ്റ് കൊണ്ട് ലഭിക്കും. ടെസ്റ്റ് ചെയ്യേണ്ടവര്‍ സമീപ പ്രദേശത്തുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് അപ്പോയിന്മെന്റ് എടുത്ത് ഈ പരിശോധന നടത്താവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, ഈ ആരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രാലയത്തിന്റെ രജിസ്ട്രേഷനുള്ളതാണെന്ന് ഉറപ്പു വരുത്തണം. രജിസ്ട്രേഷന് ഇല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നെടുത്ത ഫലം സ്വീകാര്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിന് എടുക്കാത്ത ജീവനക്കാരാണ് ആഴ്ച തോറും ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തേണ്ടത്. എന്നാല്‍ വാക്സിന് എടുക്കുന്നതില്‍ നിന്ന് ആരോഗ്യ കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവര്‍, കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ എന്നിവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. ഇവര്‍ ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.
ദേവികുളത്തെ നെറ്റ് വര്‍ക്ക് പ്രശ്നങ്ങൾ പരിഹാരിക്കാൻ ശ്രമം; എ രാജ എംഎല്‍എ പറയുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar ministry of public health says rapid antigen covid-19 tests available at private healthcare facilities
Malayalam News from malayalam.samayam.com, TIL Network