ഹൈലൈറ്റ്:
- മുന്നൂറോളം ബിജെപി പ്രവർത്തകർ തണമൂലിൽ
- തിരിച്ചെടുത്തത് ഗംഗാജലം തളിച്ച്
- ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിൽ നിരാഹാര സമരത്തിന് ശേഷം
സെയ്ന്തിയ നിയമസഭാ മണ്ഡലത്തിലെ ബനാഗ്രാമിൽ വെള്ളിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയിലേക്ക് പോയ പ്രവർത്തകർ തങ്ങളെ തിരികെ എടുക്കണമെന്നാവശ്യപ്പെട്ടാണ് തൃണമൂൽ പാർട്ടി ഓഫീസിന് മുന്നിൽ നിരാഹാര സമരമിരുന്നത്. ഇവരുടെ മനസിലെ മോശം കാര്യങ്ങൾ മായ്ക്കുന്നതിനാണ് ഗംഗാജലം തളിച്ചതെന്നാണ് തൃണമൂൽ പറയുന്നത്.
‘രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിയില്ല, ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കും’: അസം സർക്കാർ
ബിജെപിയിൽ ചേർന്നതോടെ തങ്ങളുടെ ഗ്രാമത്തിലെ വികസനം സ്തംഭിച്ചെന്നാണ് സമരമിരുന്ന പ്രവർത്തകരിൽ ഒരാളായ അശോക് മൊണ്ഡൽ പറഞ്ഞത്. തുടർച്ചയായി ബിജെപി നടത്തുന്ന സമരങ്ങൾ നല്ലതിനേക്കാൾ മോശം കാര്യങ്ങൾക്കാണു വഴിയൊരുക്കിയത്. പാർട്ടിയിലേക്ക് തിരിച്ചെടുക്കുംവരെ സമരം ചെയ്യാനായിരുന്നു തീരുമാനമെന്നും ഇദ്ദേഹം പറയുന്നു.
രാവിലെ എട്ടിന് തുടങ്ങിയ പ്രതിഷേധം 11 മണിയ്ക്ക് ഗംഗാജലം തളിച്ചതോടെ അവസാനിച്ചു. ബിജെപി പ്രവർത്തകർ ദിവസങ്ങളായി തൃണമൂലിലേക്ക് തിരികെയെത്താൻ അഭ്യർഥന നടത്തുന്നുണ്ടെന്നാണ് തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡൽ പ്രതികരിച്ചത്. തുഷാർ പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറി. പ്രവർത്തകർ സമരം ആരംഭിച്ചതോടെ നേതാക്കളുമായി സംസാരിച്ച ശേഷമാണ് ഇവരെ തിരികെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്-19 മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളിൽ; എയിംസ് ഡയറക്ടർ
“ബിജെപി ഒരു വർഗീയ പാർട്ടിയാണ്. അവരുടെ വിഷചിന്തകൾ പ്രവർത്തകരുടെ മനസ്സിൽ നിറക്കുകയും അവരുടെ മാനസിക സമാധാനം നശിപ്പിക്കുകയും ചെയ്തു. മോശം കാര്യങ്ങൾ മനസ്സിൽനിന്ന് നീക്കാനാണ് പുണ്യജലം തളിച്ചത്. അവരുടെ ശുദ്ധീകരിക്കാനായല്ല, ബിജെപി മലനിമാക്കിയ അവരുടെ മനസിനെ ശുദ്ധീകരിക്കാൻ വേണ്ടിയാണത്” തുഷാർ പറഞ്ഞു.
സുധാകരന് മാനസിക തകരാറെന്ന് ഇ പി; സ്ഥലജലവിഭ്രാന്തിയെന്ന് എം വി; കണ്ണൂരില്‍ പടയൊരുക്കം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 300 bjp supporters return to tmc after they were sprinkled with gangajal
Malayalam News from malayalam.samayam.com, TIL Network