തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണ ലംഘനം കണ്ടെത്താന്‍ പോലീസ് പരിശോധനകളുണ്ടാകും.
അവശ്യ സര്‍വീസുകള്‍ക്ക് ഇളവ്
- വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്.
- അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം.
- ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.
- ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം.
- പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്രചെയ്യാം.
- ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം.
രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കുന്നവ
- റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്സലുകള്‍ക്കായി തുറക്കാം.
- പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍.
- കൂറിയര്‍, ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍.
പി.എസ്.സി. പരീക്ഷകളില്‍ മാറ്റം
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ നിയന്ത്രണം കടുപ്പിച്ചതിനാല്‍ ജനുവരി 23, 30 തീയതികളില്‍ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍ മാറ്റി. 23-ന് നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23-നുള്ള ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ്-2 പരീക്ഷകള്‍ ജനുവരി 28-നായിരിക്കും. 30-ന് നിശ്ചയിച്ച വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്കരിച്ച ദിവസക്രമം പി.എസ്.സി.യുടെ വെബ്സൈറ്റിലുണ്ട്.
കോവിഡ് വ്യാപനംതീവണ്ടികള്‍ റദ്ദാക്കി
തിരുവനന്തപുരം/കൊച്ചി: കോവിഡ് വ്യാപനതീവ്രത കൂടിയതോടെ എട്ടു തീവണ്ടികള്‍ റദ്ദാക്കിയതായി ദക്ഷിണറെയില്‍വേ അധികൃതര്‍ അറിയിച്ചു.
റദ്ദാക്കിയ വണ്ടികള്‍
നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് (16366), കൊല്ലം-തിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രസ് (06425), കോട്ടയം-കൊല്ലം അണ്റിസര്വ്ഡ് (06431), തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് (06435), മംഗളൂരു സെന്‍ട്രല്‍ കോഴിക്കോട് എക്സ്പ്രസ് (16610), കോഴിക്കോട് -കണ്ണൂര്‍ എക്സ്പ്രസ് സെപ്ഷ്യല്‍ (06481), കണ്ണൂര്‍-ചെറുവട്ടൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍ (06469), ചെറുവട്ടൂര്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് സ്പെഷ്യല്‍ (06491)
Content Highlights: Coronavirus Restrictions Sunday Lock down