ഹൈലൈറ്റ്:
- ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം മതിയാകും
- ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ 96 മണിക്കൂറിന് ഇടയിലുള്ള പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണം
- വിനോദ സഞ്ചാരികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിബന്ധന ബാധകമല്ല
Also Read: ഒമാനില്‍ മവാലിഹിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിന് പകരം അത്യാധുനിക ഖസായിന്‍ ഫുഡ് സിറ്റി ഒരുങ്ങുന്നു
എമിറേറ്റിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ ഹുസ്ന് ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ അബുദാബിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തണമെങ്കില്‍ 96 മണിക്കൂറിന് ഇടയിലുള്ള പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണം. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം മതിയാകും.
വിനോദ സഞ്ചാരികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിബന്ധന ബാധകമല്ല. പകരം രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കണം. സ്വന്തം രാജ്യത്തെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ പ്രിന്റ് ചെയ്ത വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ നല്കി ഒപ്പം കഴിഞ്ഞ 14 ദിവസത്തിനിടെ എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൂടി ഹാജരാക്കിയാല്‍ മതിയാകും.
Also Read: ഹജ്ജ്, ഉംറ വിസ തട്ടിപ്പ്; മുന്‍ അംബാസഡര്‍ക്ക് ആറ് വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ പിഴയും
സ്വന്തം രാജ്യത്ത് നിന്ന് നടത്തിയ 48 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലമാണ് നല്‍കേണ്ടത്. വാക്സിന് സ്വീകരിച്ചവര്‍ ആണെങ്കില്‍ 96 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധനാ ഫലമാണ് ആവശ്യം. ടൂറിസ്റ്റുകള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി റോഡുകളിലെ ഒരു ലേന്‍ പ്രത്യേകമായി നീക്കി വയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കാത്സ്യം ഗുളികകളിൽ 56 രാജ്യങ്ങളുടെ ദേശീയ പതാകകൾ!
Web Title : no covid booster shots needed for tourists to enter abu dhabi travel rules updated
Malayalam News from Samayam Malayalam, TIL Network