Mary T | Samayam Malayalam | Updated: Jan 22, 2022, 7:26 AM
നാലു കോടി ഒമാന്‍ റിയാല്‍ ചെലവിലാണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പണിയുന്നത്. സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും നിര്‍മാണം.
ഫുഡ് സിറ്റി ഒരുങ്ങുന്നത് നാലു കോടി റിയാല്‍ ചെലവില്‍
നാലു കോടി ഒമാന്‍ റിയാല്‍ ചെലവിലാണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പണിയുന്നത്. സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും നിര്‍മാണം. പുതിയ ഫുഡ് സിറ്റി വരുന്നതോടെ നിലവിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഭാഗികമായി ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പഴം, പച്ചക്കറികള്‍ വലിയ അളവില്‍ ശേഖരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. ഇത് രാജ്യത്തെ ഭക്ഷ്യ സുരക്ഷയ്ക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാവും. ബര്‍ക പ്രവിശ്യയിലെ ഖസായിന്‍ ഇക്കണോമിക് സിറ്റിയിലാണ് പുതിയ ഫുഡ് സിറ്റി ഒരുങ്ങുന്നത്.
പദ്ധതി സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ
ഇതുമായി ബന്ധപ്പെട്ട കരാറില്‍ മസ്ക്കറ്റ് മുനിസിപ്പാലിറ്റിയും സ്വകാര്യ സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവച്ചു. മുനിസിപ്പാലിറ്റി തലവന്‍ ഇസ്ലാം ബിന്‍ സൗദ് അല്‍ സാജിദലിയുടെ നേതൃത്വത്തിലായിരുന്നു ഒപ്പുവയ്ക്കല്‍ ചടങ്ങ്. രാജ്യത്തിന് അകത്തും പുറത്തുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഫുഡ് സിറ്റിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ സാജിദലി പറഞ്ഞു. എയര്‍പോര്‍ട്ടിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ വലിയ നിക്ഷേപ സാധ്യതയാണ് ഫുഡ് സിറ്റിക്ക് കല്‍പ്പിക്കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
മാര്‍ക്കറ്റില്‍ ഒരുക്കുക അത്യാധുനിക സൗകര്യങ്ങള്‍
നിലവിലെ മവാലിഹ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരികള്ക്കാരിയിരിക്കും പുതിയ ഫുഡ് സിറ്റിയില്‍ ആദ്യ പരിഗണന നല്‍കുക. അതോടൊപ്പം പുതിയ സംരംഭകര്‍ക്കും ഇവിടെ അവസരം നല്‍കും. പ്രാദേശിക കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി പ്രത്യേക ഹാള്‍ ഒരുക്കുമെന്നും പ്രൊജക്ട് മാനേജര്‍ എഞ്ചിനീയര്‍ താരീഖ് അല്‍ മുജൈനി അറിയിച്ചു. എയര്‍ കണ്ടീഷന്‍ ചെയ്ത ഹോള്‍ സെയില്‍ മാര്‍ക്കറ്റ്, ചില്ലറ വ്യാപാര കേന്ദ്രം, ട്രക്ക് സെയില്‍ ഏരിയ, ഡ്രൈ വെയര്‍ഹൗസ്, കാര്‍ഷികോത്പന്ന സ്വീകരണ കേന്ദ്രം, പ്ലാന്റ് ക്വാറന്റൈന് കേന്ദ്രം, ഓഫീസ് സമുച്ഛയം, സാംപിള്‍ പരിശോധനാ ലബോറട്ടറി തുടങ്ങിയ സംവിധാനങ്ങളും മാര്‍ക്കറ്റിന്റെ ഭാഗമായി ഒരുക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : construction of khazaen food city to begin oman
Malayalam News from Samayam Malayalam, TIL Network